പൂനെ : മഹാരാഷ്ട്രയിലെ സത്താറയിൽ സുഹൃത്തുക്കളുമൊത്തുള്ള ട്രക്കിങ്ങിനിടെ സെൽഫിയെടുക്കാൻ ശ്രമിക്കുന്നതിനിടയിൽ യുവതി 100 അടി താഴ്ചയുള്ള കൊക്കയിലേക്ക് വീണു. ദോസ്ഘർ വെള്ളച്ചാട്ടത്തിന് സമീപത്തേക്കാണ് യുവതി വീണത്.
യുവതിയുടെ കരച്ചിൽ കേട്ട ഹോം ഗാർഡും യുവതിക്കൊപ്പം ട്രക്കിങ്ങിനെത്തിയവരും ചേർന്നാണ് യുവതിയെ രക്ഷിച്ചത്. ഉടൻ തന്നെ യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി പോലീസ് അറിയിച്ചു. കനത്ത മഴയെ തുടർന്ന് വിനോദസഞ്ചാരികൾക്കായി പ്രദേശം അടച്ചിട്ടിരിക്കെയാണ് സംഭവം

Comments are closed.