തട്ടിക്കൊണ്ട് പോയത് സിനിമയിൽ അഭിനയിപ്പിക്കാമെന്ന് പറഞ്ഞ് ; പ്രതികൾ മൊഴി നൽകി
പത്തനംതിട്ട : നരബലിക്കായി യുവതികളെ തട്ടിക്കൊണ്ട് പോയത് സിനിമയിൽ അഭിനയിപ്പിക്കാമെന്ന് പറഞ്ഞ്. പ്രതികൾ ഇത് സംബന്ധിച്ച് മൊഴി നൽകിയതായി കൊച്ചി പൊലീസ് അറിയിച്ചു. കാലടി സ്വദേശിയായ റോസ്ലിന്, കടവന്ത്ര പൊന്നുരുന്നി സ്വദേശിയായ പത്മയുമാണ് കൊല്ലപ്പെട്ടത്. പൊന്നുരുന്നി സ്വദേശിയായ മുഹമ്മദ് ഷമീറാണ് ഇത്തരത്തിൽ യുവതികളെ കബളിപ്പിച്ച് പത്തനംതിട്ടയിൽ എത്തിച്ചത്. ഭഗവൽ സിംഗിനും കുടുംബത്തിനും ഐശ്വരം ലഭിക്കാൻ നരബലി നടത്താനാണ് സ്ത്രീകളെ എത്തിച്ചത്. പൂജകൾ. ശേഷം അത്യന്തം പൈശാചികമായാണ് സ്ത്രീകളെ കൊല ചെയ്തത്. അവയവങ്ങളെല്ലാം മുറിച്ചെടുത്ത് ഭഗവന്ത് സിംഗിന്റെ ഭാര്യയെകൊണ്ടാണ് കൊല ചെയ്യിച്ചത്. പിന്നീട് സ്ത്രീകളുടെ മൃതദേഹങ്ങൾ വെട്ടി നുറുക്കി കുഴിച്ചിടുകയായിരുന്നു.
