റാസ് അൽ ഖൈമ: തീർഥാടന കേന്ദ്രമായ റാസ് അൽ ഖൈമ സെന്റ് മേരീസ് ഓർത്തഡോക്സ് ഇടവകയുടെ ഹാർവെസ്റ്റ് ഫെസ്റ്റിവൽ നവം 12 വൈകിട്ട് അഞ്ചു മുതൽ ജസീറ ദൈവാലയങ്കണത്തിൽ നടന്നു. ഇടവക വികാരി റവ.ഫാ. സിറിൽ വർഗ്ഗീസ് വടക്കടത്ത് അധ്യക്ഷത വഹിച്ചു.
ക്യാപ്റ്റൻ സൈഫ് സലേം സഈദ് അൽ ഖാത്രി, വിനോദ് ജോർജ് (എയിട്രം ഗ്രൂപ്പ് ഓഫ് കമ്പനീസ് ) എന്നിവർ ചേർന്ന് പൊതു സമ്മേളനം ഉത്ഘാടനം ചെയ്തു. റാസ് അൽ ഖൈമ ഇന്ത്യൻ അസോസിയേഷൻ പ്രസിഡണ്ട് എസ്.എ. സലിം, കേരളസമാജം പ്രസിഡണ്ട് നാസർ, കേരള ഗ്രൂപ്പ് ഓഫ് കമ്പനീസ് ചെയർമാൻ അബുബേക്കർ തുടങ്ങിയവർ ആശംസകൾ നേർന്നു.
റവ. മഞ്ചുനാദ് സുന്ദർ, ഫാ.ജോയ് മേനാച്ചേരി, റവ.ഫാ.മാത്യു കുരുവിള തുടങ്ങിയവർ അതിഥികളായി പങ്കെടുത്തു. ഇടവക സെക്രട്ടറി സജി വർഗ്ഗീസ് സ്വാഗതവും ഹാർവെസ്റ്റ് ഫെസ്റ്റിവൽ ജനറൽ കൺവീനർ സ്റ്റാൻലി തോംസൺ കൃതജ്ഞതയും അറിയിച്ചു.
പ്രമുഖ ഗായകൻ വൈഷ്ണവ് ഗിരീഷ്, കോമഡി ആർടിസ്റ്റ് അരുൺ ഗിന്നസ്സ്, മജിഷ്യൻ ഷാഹിദ് ശങ്കരാടിൽ എന്നിവർ അണിനിരന്ന റെക്റ്റാങ്കിൾ ബാൻഡിന്റെ വിവിധ കലാപരിപാടികളും നാടൻ തട്ടുകടകളും ചെണ്ടമേളവുമെല്ലാം കൊയ്ത്തുത്സവത്തിന് മിഴിവേകി.സ്വാദുള്ള നാടൻ ഭക്ഷണശാലകൾ ഹാർവസ്റ്റിനെ രുചികാരമാക്കി. വിശിഷ്ടാതിഥികൾക്കും പാചക രാജാ, പാചക റാണി മത്സര വിജയികൾക്കും ഷെഫ്മാരായ ബിജു മാത്യു, ഫൈസൽ ബെഷീർ, പ്രോഗ്രാം സ്പോൺസേഴ്സ് എന്നിവർക്കും മൊമെന്റോകളും സമ്മാനങ്ങളും നൽകി.
ഇടവക ട്രസ്റ്റി ജെറി ജോൺ, സഭാ മാനേജിങ് കമ്മിറ്റിയംഗം ബേബി തങ്കച്ചൻ, വിവിധ പ്രോഗ്രാം കമ്മിറ്റി കൺവീനേഴ്സ്, അധ്യാത്മിക നേതാക്കൾ തുടങ്ങിയവർ പ്രോഗ്രാമിന് നേതൃത്വം നൽകി.
