\’ഹാപ്പി ജേർണി\’ പവർ വി ബി എസ് 2023
കുമ്പനാട്: കോവിഡിന് ശേഷം വീണ്ടും വിബിഎസ് കാലം വരവായി നീണ്ട 80 പരം വർഷങ്ങളായി കുട്ടികളുടെ ഇടയിൽ പ്രവർത്തിക്കുന്ന ഐപിസി സൺഡേ സ്കൂൾസ് അസോസിയേഷനാൽ നടത്തപ്പെടുന്ന പവർ വി ബി എസ് \’ഹാപ്പി ജേർണി\’ എന്ന തീം അടിസ്ഥാനമാക്കി 2023 വി ബി എസ് സിലബസ്സുകൾ തയ്യാറായി കഴിഞ്ഞിരിക്കുന്നു പവർ വിബിഎസിന്റെ മാസ്റ്റേഴ്സ് ട്രെയിനിങ് 2023ഫെബ്രുവരി മാസം 19,20,21 തീയതികളിൽ തിരുവല്ല കുന്നന്താനം സെഹിയോൻ റിട്രീറ്റ് സെൻററിൽ നടക്കും. ഞായറാഴ്ച വൈകിട്ട് 4 മണി മുതൽ ചൊവ്വാഴ്ച വൈകിട്ട് 4 മണിവരെ ട്രെയിനിങ് സമയം. പങ്കെടുക്കുവാൻ താല്പര്യപ്പെടുന്നവർ പേരുകൾ രജിസ്റ്റർ ചെയ്യുക. വിവരങ്ങൾക്ക് : 9446206101
