Ultimate magazine theme for WordPress.

യഹ്യ സിൻവാർ കൊല്ലപ്പെട്ടതായി ഹമാസ് സ്ഥിരീകരിച്ചു

ടെൽ അവീവ് : ഹമാസ് നേതാവ് യഹ്യ സിൻവാർ കൊല്ലപ്പെട്ടതായി ഹമാസ് സ്ഥിരീകരിച്ചു. ഹമാസ് ഉപമേധാവി ഖാലിദ് അൽ ഹയ്യ വീഡിയോ സന്ദേശത്തിലൂടെയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്.

അതേസമയം, ഇസ്രായേൽ യുദ്ധം അവസാനിപ്പിക്കുകയും പാലസ്തീൻ പ്രദേശങ്ങളിൽ നിന്ന് പൂർണമായി പിൻവാങ്ങുകയും ജയിലിൽ കഴിയുന്ന പാലസ്തീനികളെ മോചിപ്പിക്കുകയും ചെയ്യാതെ ബന്ദികളെ മോചിപ്പിക്കില്ലെന്നും ഹമാസും വ്യക്തമാക്കിയിട്ടുണ്ട്. യഹ്യയുടെ കൊലപാതകത്തോടെ, യുദ്ധത്തിൽ പുതിയതും തീവ്രവുമായ ഘട്ടത്തിലേക്ക് പ്രവേശിച്ചുവെന്നും, പ്രതിരോധം ശക്തിപ്പെടുത്തുമെന്നും ഹിസ്ബുള്ളയും മുന്നറിയിപ്പ് നൽകി.

Sharjah city AG

Comments are closed.