Ultimate magazine theme for WordPress.

ഗ്രേറ്റ് കമ്മീഷൻ എൻവിഷൻ മീറ്റിംഗ് നടന്നു

കട്ടപ്പന : ഗ്രേറ്റ് കമ്മീഷൻ എൻവിഷൻ മീറ്റിംഗ് ഇന്ന് നടന്നു. ഐപിസി പെനിയേൽ നരിയൻപാറ സഭയിൽ വച്ച് രാവിലെ 10 മണിമുതൽ 1:30 വരെയായിരുന്നു യോഗം. പാസ്റ്റർ സി ഈ ബേബി (കുമളി സെന്റർ അസോസിയേറ്റ് സെന്റർ ശുശ്രൂഷകൻ)ഉദ്ഘാടനം ചെയ്തു.
“നമ്മുടെ തലമുറയിൽ കർത്താവിന്റെ മഹത്തായ നിയോഗം നമ്മുക്ക് എങ്ങനെ നിറവേറ്റാനാകും? ” എന്ന വിഷയത്തെ ആസ്പദമാക്കി കേരള കോർഡിനേറ്റർ പാസ്റ്റർ സുരേന്ദ്രൻ എം. ആർ ക്ലാസുകൾ നയിച്ചു. പാസ്റ്റർ ജോയ് എബ്രഹാമിന്റെ പ്രാർത്ഥനയോടെ അവസാനിച്ചു.പാസ്റ്റർ ബിജു എം. ആർ, പാസ്റ്റർ സി.വി എബ്രഹാം എന്നിവർ നേതൃത്വം നൽകി.

Sharjah city AG

Comments are closed.