ബെംഗളൂരു: കർണാടക ക്രൈസ്തവ സമൂഹത്തിന്റെ ക്ഷേമത്തിനും സമഗ്ര വികസനത്തിനുമായി സംസ്ഥാന ബജറ്റിൽ പ്രഖ്യാപിച്ച 250 കോടി രൂപയുടെ ധനസഹായത്തിൽ ഏകദേശം 85 കോടി മാത്രമാണ് നിലവിൽ അനുവദിച്ചിരിക്കുന്നത്. ശേഷിക്കുന്ന മുഴുവൻ തുകയും ഉടൻ അനുവദിക്കണമെന്ന് കർണാടക ക്രൈസ്തവ സംഘടനയുടെ സ്ഥാപക പ്രസിഡന്റ് സ്റ്റാനി പിന്റോ ആവശ്യപ്പെട്ടു.
അടിസ്ഥാന സൗകര്യ വികസനത്തോടൊപ്പം സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുടുംബങ്ങൾ, വിദ്യാർത്ഥികൾ, യുവജനങ്ങൾ, സ്ത്രീകൾ, തൊഴിലാളികൾ, ചെറുകിട സംരംഭകർ എന്നിവർക്ക് നേരിട്ട് പ്രയോജനം ലഭിക്കുന്ന പദ്ധതികൾക്കും ധനസഹായം നൽകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. വിദ്യാർത്ഥി സ്കോളർഷിപ്പ്, ഉന്നത വിദ്യാഭ്യാസം, വിദേശ വിദ്യാഭ്യാസം, നൈപുണ്യ വികസനം, തൊഴിൽ, സ്വയംതൊഴിൽ, സംരംഭകത്വം തുടങ്ങിയ മേഖലകൾക്ക് പ്രത്യേക ധനസഹായം അനുവദിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
85 കോടി കൊണ്ട് ക്രൈസ്തവ സമൂഹത്തിന്റെ വിപുലമായ ആവശ്യങ്ങൾ നിറവേറ്റാൻ സാധിക്കില്ലെന്നും ബജറ്റിൽ പ്രഖ്യാപിച്ച മുഴുവൻ 250 കോടിയും അനുവദിക്കണമെന്നും സ്റ്റാനി പിന്റോ വ്യക്തമാക്കി. ഇതുസംബന്ധിച്ച നിവേദനം നിയമസഭാ കൗൺസിൽ അംഗം ഐവൻ ഡിസൂസ മുഖേന മുഖ്യമന്ത്രി ഡി.കെ. ശിവകുമാറിന് സമർപ്പിച്ചു.
വാർത്ത: പാസ്റ്റർ ഫ്രെഡി കൂർഗ്

Comments are closed.