സ്ലൈസ് പേമെന്‍റ് ആപ്പ് ഉപയോഗിക്കുന്നവര്‍ക്ക് ഗൂഗിൾ മുന്നറിയിപ്പ്
കാലിഫോർണിയ: സ്ലൈസ് പേമെന്‍റ് ആപ്പ് ഉപയോഗിക്കുന്നവര്‍ക്ക് മുന്നറിയിപ്പുമായി ഗൂഗിൾ. ക്രെഡിറ്റ് കാർഡുകൾക്ക് ബദലാണെന്ന് അവകാശപ്പെടുന്ന സ്ലൈസ് ആപ്പ് ഉപയോക്താക്കളുടെ സ്വകാര്യ ഡാറ്റ ചോര്‍ത്തുന്നുവെന്നാണ് മുന്നറിയിപ്പ്. ഉപയോക്താക്കളുടെ ഡാറ്റ മോഷ്ടിക്കുന്ന ആപ്പുകള്‍ കണ്ടെത്താൻ കഴിയുന്ന ഗൂഗിള്‍ പ്ലേ പ്രൊട്ടക്ഷനാണ് ഈ ആപ്പിനെതിരെ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. ഉപയോക്താക്കളുടെ ഡാറ്റ മോഷ്ടിക്കാനുള്ള സാധ്യത സ്ലൈസ് ആപ്പില്‍ കണ്ടെത്തിയെന്നാണ് ഈ ടൂൾ വ്യക്തമാക്കിയത്.
സ്ലൈസ് അയച്ച അറിയിപ്പിൽ ക്ലിക്ക് ചെയ്യുന്നത് ഉപയോക്താവിനെ പ്ലേ പ്രൊട്ടക്ഷന്‍ പേജിലേക്ക് നയിക്കും. സന്ദേശങ്ങൾ, ഫോട്ടോകൾ, ഓഡിയോ റെക്കോർഡിംഗുകൾ അല്ലെങ്കിൽ കോൾ ഹിസ്റ്ററി പോലുള്ള വ്യക്തിഗത ഡാറ്റ ചോര്‍ത്താന്‍ ഈ ആപ്പിന് കഴിയും എന്നാണ് ഗൂഗിള്‍ പറയുന്നത്. ആപ്പ് അൺഇൻസ്റ്റാൾ ചെയ്യാൻ ഉപയോക്താക്കളോട് ഗൂഗിള്‍ ആവശ്യപ്പെട്ടു.
