16 ആപ്പുകൾ പ്ലേ സ്റ്റോറിൽ നിന്ന് നീക്കം ചെയ്ത് ഗൂഗിൾ
കാലിഫോർണിയ : 16 ആപ്പുകൾ ഗൂഗിൾ പ്ലേസ്റ്റോറിൽ നിന്ന് നീക്കം ചെയ്തതായി റിപ്പോർട്ട്. ആൻഡ്രോയിഡ് ഉപകരണങ്ങളിലെ ബാറ്ററി പെട്ടന്ന് തീർന്നുപോകുന്നതിനും ഡാറ്റ വേഗത്തിൽ തീരാനും കാരണമാക്കുന്ന ആപ്പുകളാണ് നീക്കം ചെയ്തിരിക്കുന്നത്. ഈ ആപ്പുകൾ 20 ദശലക്ഷത്തിലധികം തവണ ഡൗണ്‍ലോഡ് ചെയ്തതിട്ടുണ്ടെന്നാണ് റിപ്പോർട്ട്. ‘യൂട്ടിലിറ്റി’ ആപ്പുകളുടെ വിഭാഗത്തിൽപെടുന്നവയാണ് നീക്കം ചെയ്ത ആപ്പുകൾ. സുരക്ഷാ ഏജൻസിയായ മക്കാഫിയാണ് ഈ ആപ്പുകൾ തിരിച്ചറിഞ്ഞത്. പരസ്യങ്ങളിലും ലിങ്കുകളിലും ക്ലിക്ക് ചെയ്താൽ ഉപഭോക്താവിന് ഒരു നിർദേശവും നൽകാതെ വെബ് പേജുകൾ തുറക്കുന്നതിനുള്ള അറിയിപ്പുകൾ ലഭിക്കുമെന്നും മക്കാഫി കണ്ടെത്തി. ഇത്തരത്തിൽ പരസ്യത്തട്ടിപ്പ് നടത്തുകയായിരുന്നു ഈ ആപ്പുകളെന്നും സുരക്ഷാ ഏജൻസി നൽകിയ റിപ്പോർട്ടിൽ പറയുന്നുണ്ട്.
