ബെംഗളൂരു: സഭയും വിശ്വാസികളും തിരുവചന സത്യങ്ങൾക്ക് വേണ്ടി നിലകൊള്ളണമെന്ന് ഐ.പി.സി സംസ്ഥാന സെക്രട്ടറി പാസ്റ്റർ.ഡോ.വർഗീസ് ഫിലിപ്പ്. കൊത്തന്നൂർ എബനേസർ ക്യാംപസ് ഗ്രൗണ്ടിൽ നാല് ദിവസമായി നടന്ന ഇന്ത്യാ പെന്തെക്കൊസ്ത് ദൈവസഭ (ഐപിസി ) കർണാടക സ്റ്റേറ്റ് 38-ാമത് വാർഷിക കൺവൻഷനിൽ സമാപനദിന സംയുക്ത സഭാ യോഗത്തിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
സഭയുടെ ശക്തി ആളുകളുടെ എണ്ണത്തിൽ അല്ല. ദൈവവചനത്തിൻ്റെ അടിസ്ഥാന സത്യങ്ങൾക്ക് വേണ്ടി നിലകൊള്ളുകയാണ്. ഓരോ വിശ്വാസിയും വേദപുസ്തകം കൃത്യമായി പഠിച്ച് അതിനോട് നീതി പുലർത്തി തികഞ്ഞ വിശ്വസ്തതയോടെ പ്രവർത്തിക്കുന്നവരാകണമെന്നും വിശ്വസ്തത പുലർത്തുന്നവരെയാണ് ദൈവം അനുഗ്രഹിക്കുന്നതെന്നും
അദ്ദേഹം പറഞ്ഞു.
വൈസ് പ്രസിഡൻ്റ് പാസ്റ്റർ ജോസ് മാത്യൂ അധ്യക്ഷനായിരുന്നു.
സംസ്ഥാന പ്രസിഡൻ്റ് പാസ്റ്റർ കെ എസ് ജോസഫ് , ഐ.പി.സി കേരളാ സ്റ്റേറ്റ് സെക്രട്ടറി പാസ്റ്റർ ദാനീയേൽ കൊന്നനിൽക്കുന്നതിൽ, പാസ്റ്റർമാരായ രാജൻ ജോൺ, എൻ.സി.ഫിലിപ്പ് എന്നിവരും സമാപനദിന സമ്മേളനത്തിൽ പ്രസംഗിച്ചു . പാസ്റ്റർ കെ.എസ്.ജോസഫ് തിരുവത്താഴ ശുശ്രൂഷയ്ക്ക് മുഖ്യനേതൃത്വം നൽകി.
ബ്രദർ ജിൻസൺ ഡി.തോമസിൻ്റെ നേതൃത്വത്തിൽ പിവൈപിഎ കൺവൻഷൻ ക്വയർ ഗാനങ്ങൾ ആലപിച്ചു.
പാസ്റ്റർ എൻ.സി.ഫിലിപ്പ് സങ്കീർത്തന വായനയും ബ്രദർ. ജോയ് പാപ്പച്ചൻ നന്ദിയും രേഖപ്പെടുത്തി.
കൺവെൻഷനിൽ പാസ്റ്റർമാരായ സാം ജോർജ് , വിൽസൺ ജോസഫ് , റ്റി.ഡി.തോമസ് , ഷിബു തോമസ്,ഇ.ഡി. ചെല്ലാദുരൈ, ഡോ.ജോൺ കെ.മാത്യൂ, ഡോ. അലക്സ് ജോൺ, രാജു ഗരു എന്നിവർ വിവിധ ദിവസങ്ങളിൽ പ്രസംഗിച്ചു.
കൺവെൻഷനിൽ ഗാനശുശ്രൂഷ ,സുവിശഷ പ്രസംഗം, ബൈബിൾ ക്ലാസ്, വനിതാ സമാജം സമ്മേളനം, പി. വൈ. പി. എ , സൺഡേസ്ക്കൂൾ വാർഷിക സമ്മേളനം എന്നിവ നടത്തി.
ജനറൽ കൺവീനർ പാസ്റ്റർ ഡോ. വർഗീസ് ഫിലിപ്പ് , ജോയിന്റ് കൺവീനർമാരായ പാസ്റ്റർ സി.പി. സാമുവേൽ , ബ്രദർ സജി.ടി. പാറേൽ ,
പബ്ലിസിറ്റി കൺവീനർ പാസ്റ്റർ വിൽസൺ തോമസ് എന്നിവർ നേതൃത്വം നൽകി.
വാർത്ത: ചാക്കോ കെ.തോമസ് ,ബെംഗളൂരു
