Ultimate magazine theme for WordPress.

എ.ഐയെ ദൈവത്തിന് ഉപയോഗിക്കാം: ഫോറസ്റ്റ് ഫ്രാങ്കിന്റെ നിലപാടിനെ തള്ളി ഡെറക് മൈനർ

നാഷ്‌വില്ലെ: ക്രിസ്ത്യൻ സംഗീത വ്യവസായത്തിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ആർട്ടിസ്റ്റുകൾ ശക്തിപ്രാപിക്കുന്നതിനെ ചൊല്ലി കലാകാരന്മാർക്കിടയിൽ വാദപ്രതിവാദങ്ങൾ മുറുകുന്നു. എഐക്ക് പരിശുദ്ധാത്മാവില്ല എന്ന ഫോറസ്റ്റ് ഫ്രാങ്കിന്റെ വാദങ്ങളെ തള്ളി ക്രിസ്ത്യൻ ഹിപ്-ഹോപ്പ് ആർട്ടിസ്റ്റ് ഡെറക് മൈനർ ദൈവത്തിന് തന്റെ സന്ദേശം നൽകാൻ എഐയെ ഉപയോഗിക്കാനാകും എന്ന് അഭിപ്രായപ്പെട്ടു.

ഐ ട്യൂൺസ് ക്രിസ്ത്യൻ മ്യൂസിക് ചാർട്ടുകളിൽ സോളമൻ റേ എന്ന എഐ ആർട്ടിസ്റ്റ് ഒന്നാമതെത്തിയതിനെതിരെ ഫോറസ്റ്റ് ഫ്രാങ്ക് കഴിഞ്ഞയാഴ്ച വിമർശനം ഉന്നയിച്ചിരുന്നു. എഐ ആർട്ടിസ്റ്റിന്റെ ഫൈത്ഫുൾ സോൾ എന്ന ആൽബം ചാർട്ടിൽ മുന്നിലെത്തിയതിൽ ആശങ്ക പ്രകടിപ്പിച്ച ഫ്രാങ്ക് എഐക്ക് പരിശുദ്ധാത്മാവില്ല. ആത്മാവില്ലാത്ത ഒന്നിന് മുൻപിൽ നമ്മുടെ ആത്മാവിനെ തുറന്നിടുന്നത് വിചിത്രമാണ് എന്ന് അഭിപ്രായപ്പെട്ടിരുന്നു.

Sharjah city AG

Comments are closed.