Ultimate magazine theme for WordPress.

പട്ടാപ്പകൽ വിദ്യാർത്ഥിനിയെ കോളേജ് കവാടത്തിനരികെ വെടിവച്ചു കൊന്നു ഫരീദാബാദ്:

ഹരിയാനയിൽ പരീക്ഷയെഴുതാൻ പോയ 21കാരിയെ പട്ടാപ്പകൽ വെടിവച്ചു കൊന്നു. തിങ്കളാഴ്ച ഫരീദാബാദിലെ ബല്ലാബ്ഗഢിലുള്ള കോളജിനു പുറത്തുവച്ചാണ്‌ സംഭവം നടന്നത്.

ഫരീദാബാദ്: ഹരിയാനയിലെ ബല്ലാബ്ഗറില്‍ വിദ്യാര്‍ത്ഥിനിയെ പഠിക്കുന്ന കോളജിനു മുന്നില്‍വച്ച് യുവാവ് വെടിവച്ചുകൊന്നു. വിദ്യാര്‍ത്ഥിനിയെ വെടിവച്ചുകൊല്ലുന്ന ദൃശ്യമടങ്ങുന്ന വീഡിയോ പുറത്തുവന്നിട്ടുണ്ട്. ഒരു കാറിലെത്തിയ രണ്ട് യുവാക്കളിലൊരാള്‍ നടന്നുവന്നിരുന്ന രണ്ട് പെണ്‍കുട്ടികളിലൊരാളെ കാറില്‍ കയറ്റാന്‍ ശ്രമിക്കുന്നതും പെണ്‍കുട്ടി കുതറിമാറുന്നതും അത് നടക്കാതായപ്പോള്‍ വെടിവയ്ക്കുന്നതുമാണ് പുറത്തുവന്ന ദൃശ്യത്തിലുള്ളത്. പെണ്‍കുട്ടി മരിച്ചുവീണ ഉടനെ യുവാക്കള്‍ കാറില്‍ രക്ഷപ്പെടുകയും ചെയ്തു.

കോളജിലെ കോമേഴ്‌സ് വിദ്യാര്‍ത്ഥി നികിത തോമറാണ് കൊല്ലപ്പെട്ടത്. പെണ്‍കുട്ടിയെ വെടിവച്ച തൗഫീഖിനെയും സുഹൃത്ത് രേഹനെയും പെണ്‍കുട്ടിക്ക് നേരത്തെ അറിയാം. 2018 ല്‍ ഇയാള്‍ പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചിരുന്നു. തൗഫീഖിനെ കണ്ട ഉടന്‍ പെണ്‍കുട്ടി രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും അത് വിജയിച്ചില്ല. രക്തം വാര്‍ന്ന കിടന്ന പെണ്‍കുട്ടിയെ നാട്ടുകാരാണ് ആശുപത്രിയിലെത്തിച്ചത്. പിന്നീട് ആശുപത്രിയില്‍ വച്ച് മരിച്ചു. 2018 ല്‍തന്നെ പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയതിനെതിരേ കേസ് കൊടുത്തിരുന്നെങ്കിലും മാധ്യമശ്രദ്ധ ഭയന്ന് കുടുംബം കേസ് പിന്‍വലിക്കുകയായിരുന്നുവെന്ന് കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ പിതാവ് പറഞ്ഞു

Sharjah city AG
Leave A Reply

Your email address will not be published.