Ultimate magazine theme for WordPress.

ഗിൽഗാൽ ആശ്വാസഭവനിലെ സ്ഥിതി ആശങ്കാജനകം

മുന്നൂറ്റിയൻപതോളം അന്തേവാസികളിൽ എണ്‍പത് ശതമാനവും വയോജനങ്ങളും മാനസിക-ശാരീരിക വൈകല്യമുള്ളവരും കിടപ്പുരോഗികളുമാണ്. രോഗത്തിൻ്റെ ഉറവിടം കണ്ടെത്താൻ കഴിയാത്തത് ആശങ്ക വർധിപ്പിക്കുന്നു

തിരുവല്ല: പത്തനംതിട്ട ജില്ലയില്‍ തിരുവല്ലയ്ക്ക് അടുത്ത് ഇരവിപേരൂരിലെ ഗില്ഗാല്‍ ആശ്വാസഭവനിലെ നൂറ്റിഎഴുപത്തിയേഴു പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. ആശങ്കാജനകമായ സ്ഥിതിയെന്നാണ് ആരോഗ്യ പ്രവര്‍ത്തകര്‍ വിലയിരുത്തുന്നത്. അവിടെയുള്ള നാനൂറിലധികം അന്തേവാസികളിലും ജോലിക്കാരിലുമായി രണ്ടു ദിവസങ്ങളായി കോവിഡ് റാപ്പിഡ് ടെസ്റ്റ്‌ നടത്തിയതിന്‍റെ ഫലം ശനിയാഴ്ചയാണ് പുറത്തു വന്നത്. വൃദ്ധരും, ശാരീരിക മാനസീക വൈകല്യമുള്ളവരും, കിടപ്പ് രോഗികളും ഉള്‍പ്പടെ മുന്നൂറിലധികം അന്തേവാസികള്‍ ആണ് അവിടെ ഉള്ളത്.                                               സര്‍ക്കാരിന്‍റെ കോവിഡ് മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ പാലിച്ചിട്ടും രോഗവ്യാപനഎങ്ങനെ ഉണ്ടായെന്നു ഇനിയും സ്ഥിതീകരണം ലഭിച്ചിട്ടില്ല

ലോകമെമ്പാടുമുള്ള ദൈവമക്കളുടെ പ്രാർത്ഥനയും അകമഴിഞ്ഞ സഹകരണവും ഈ പ്രതിസന്ധി ഘട്ടത്തിലുണ്ടാകണമെന്ന് ഡയക്ടർ പാസ്റ്റർ പ്രിൻസ് അറിയിച്ചു.

Sharjah city AG