ജിയാൻ ഹന്നക്ക് ഇന്ത്യ ബുക്ക് ഓഫ് റെക്കോര്‍ഡ്
പത്തനംതിട്ട: ആറു വയസുകാരി ജിയാന്‍ ഹന്ന ബിനോയിക്ക് ദേശീയ റിക്കാര്‍ഡ്. ബൈബിളിലെ 73 ഗ്രന്ഥങ്ങളുടെയും പേരുകള്‍ 32 സെക്കന്‍ഡുകളില്‍ ക്രമത്തില്‍ പറഞ്ഞാണ് ജിയാന്‍ ഹന്ന ദേശീയ റിക്കാര്‍ഡ് കരസ്ഥമാക്കിയത്. കൊല്ലമുള ലിറ്റില്‍ ഫ്ളവര്‍ പബ്ലിക് സ്‌കൂള്‍ ഒന്നാം ക്ലാസ് വിദ്യാര്‍ഥിനിയാണ് ജിയാന്‍. പഴയനിയമത്തിലെ 46 ഉം പുതിയനിയമത്തിലെ 27 ഉം പുസ്തകങ്ങള്‍ 32 സെക്കന്‍ഡില്‍ ക്രമം തെറ്റാതെ പറഞ്ഞാണ് ജിയാന്‍ റിക്കാര്‍ഡ് കുറിച്ചത്. നാലാം വയസില്‍ 196 രാജ്യങ്ങളുടേയും അവയുടെ തലസ്ഥാനങ്ങളുടെയും പേരുകള്‍ ജിയാന്‍ ഹൃദിസ്ഥമാക്കിയിരുന്നു. അത്തിക്കയം കടമുരുട്ടി കല്ലക്കുളത്ത് ബിനോയി-ജാന്‍സി ദമ്പതികളുടെ മകളാണ് ജിയാന്‍ ഹന്ന.
