Ultimate magazine theme for WordPress.

കൽക്കരികനലിലൂടെ നഗ്‌നപാദരായി ‘ഘര്‍ വാപ്സി\’ ; ദേശീയവാദികളുടെ കൊടും ക്രൂരത

റാഞ്ചി: സാഹിബ്ഗഞ്ച് ജില്ലയിൽ മാർച്ച് ആദ്യവാരം ഘർ വാപസി മതപരിവർത്തന പരിപാടിക്കിടെ 111 ആദിവാസികളെ കത്തുന്ന കൽക്കരി കനലിലൂടെ നഗ്നപാദരായി നടത്തി ഹിന്ദുമതത്തിലേക്ക് പരിവർത്തനം ചെയ്തതായി റിപ്പോർട്ട്. ബാര്‍ഹെത് ബ്ലോക്കിലെ സിന്ദ്രി ഗ്രാമത്തില്‍ ജീല്‍പൂജയ്ക്കിടെയാണ് 60 സ്ത്രീകളടക്കം 111 പേരെ കനലിലൂടെ നഗ്നപാദരായി നടത്തി മതംമാറ്റിയതെന്ന് റിപ്പോർട്ടിൽ പറയുന്നു. രാജ്യത്ത് ക്രിസ്തുമതത്തിലേക്കും ഇസ്ലാം മതത്തിലേക്കുമുള്ള മതപരിവർത്തനം ഏറെ ചർച്ച ചെയ്യപ്പെടുമ്പോൾ, ന്യൂനപക്ഷങ്ങൾക്കെതിരായ ആക്രമണങ്ങൾ, സമീപ വർഷങ്ങളിൽ സനാതന ധർമത്തിലേയ്‌ക്കോ ഘർ വാപ്‌സിയിലേയ്‌ക്കോ ഉള്ള പരിവർത്തനങ്ങളും പതിവായി.

ഗിരി വനവാസി കല്യാണ് പരിഷത്ത് ജില്ലാ പ്രസിഡന്റ് ശീതൾ ബാബയാണ് പരിപാടി സംഘടിപ്പിച്ചത്. തീവ്രഹിന്ദുത്വ സംഘടനകളായ ആർ.എസ്.എസ്ന്റെയും വി.എച്ച്.പി.യുടെയും നേതൃത്വത്തിൽ ഘർ വാപ്‌സി എന്ന പേരിൽ സംസ്ഥാന വ്യാപകമായി മതപരിവർത്തന ക്യാമ്പുകൾ നടത്തുന്നുണ്ട്. ഇത്തരം ചടങ്ങുകളിൽ നിരവധി ആദിവാസികളെയാണ് ക്രിസ്തുമതത്തിൽ നിന്ന് ഹിന്ദു മതത്തിലേക്ക് ഭീഷണിപ്പെടുത്തി പരിവർത്തനം ചെയ്യുന്നത്. സ്വയം ശുദ്ധീകരിക്കാനും സനാതന ധർമ്മം സ്വീകരിക്കാനുമാണ് കൽക്കരി കത്തിച്ച് അതിലൂടെ നടന്നതെന്ന് ഗിരി വനവാസി കല്യാൺ പരിഷത്ത് ജില്ലാ പ്രസിഡന്റ് ശീതൾ ബാബ പറഞ്ഞു.

അതേസമയം, വിഎച്ച്പിയുടെ ദേശീയ വക്താവ് വിനോദ് ബൻസാൽ അത്തരം സംഭവങ്ങളൊന്നും വിശ്വസിക്കാൻ തയ്യാറായില്ല. ഇതുമായി യാതൊരു ബന്ധമില്ലെന്ന് ബന്‍സാല്‍ പറഞ്ഞതായാണ് റിപ്പോര്‍ട്ടുകള്‍. സംഘപരിവാര്‍ അനുബന്ധ സംഘടനകള്‍ ധാരാളം ഘര്‍ വാപ്‌സി ക്യാമ്പ് നടത്താറുണ്ടെങ്കിലും അതിന്റെ സ്വഭാവം ഇങ്ങനെയല്ല എന്നാണ് ബന്‍സാല്‍ പ്രതികരിച്ചത്. ഇത്തരം തെറ്റായതും അടിസ്ഥാനരഹിതവുമായ പ്രവർത്തനങ്ങൾ ഒറ്റപ്പെട്ട സംഭവങ്ങൾ ആയിരിക്കും അദ്ദേഹം പറഞ്ഞു.

Sharjah city AG