ബർലിൻ : ദേശീയ ഐക്യത്തിന് ആഹ്വാനം ചെയ്‌ത് ജർമ്മൻ പ്രസിഡന്റ് ഫ്രാങ്ക്-വാൾട്ടർ സ്‌റ്റെയിൻമിയർ. ബർലിനിലെ ബെൽ പാലസിൽ നടന്ന ക്രിസ്‌മസ് പ്രസംഗത്തിലാണ് പ്രസിഡന്റ് ഇക്കാര്യം പറഞ്ഞത്.
മാഗ്‌ഡെബുർഗിൽ ക്രിസ്‌മസ് മാർക്കറ്റിൽ നടന്ന ആക്രമണം ഈ വർഷത്തെ ആഘോഷങ്ങളിൽ ഇരുണ്ട നിഴൽ വീഴ്ത്തിയെന്നും അദ്ദേഹം പറഞ്ഞു. കിഴക്കൻ നഗരമായ മാഗ്ഡെബുർഗിൽ നടന്ന ആക്രമണത്തിൽ അഞ്ച് പേർ കൊല്ലപ്പെടുകയും 200ലധികം പേർക്ക് പരുക്കേൽക്കുകയും ചെയ്തു. ഈ സാഹചര്യത്തിലാണ് പ്രസിഡന്റ്റ് ദേശീയ ഐക്യത്തിന് ആഹ്വാനം ചെയ്തത്.
