Ultimate magazine theme for WordPress.

‘ഗാന്ധിയൻ പ്രാക്ടീസ് ആൻഡ് ക്രിസ്ത്യൻ എത്തിക്സ്’ വെബിനാർ ഒക്ടോബർ 2 ന്

കോട്ടയം: നാഷണൽ ക്രിസ്ത്യൻ മൂവ്മെന്റ് ഫോർ ജസ്റ്റിസ് കേരളാ സംസ്ഥാന കമ്മറ്റിയുടെ ഓൺലൈൻ വെബിനാർ ഒക്ടോബർ 2 ശനിയാഴ്ച വൈകിട്ട് 7 മുതൽ 9. 30 വരെ സൂമിലൂടെ നടക്കും. ജനറൽ സെക്രട്ടറി പാസ്റ്റർ ജെയ്സ് പാണ്ടനാട് അധ്യക്ഷത വഹിക്കുന്ന വെബിനാറിൽ പ്രസിഡൻറ് ഡോ. പ്രകാശ് പി തോമസ് ഉത്ഘാടനം നിർവ്വഹിക്കും. അന്തർദേശീയ പബ്ലിക് പോളിസി വിദഗ്ധനും മനുഷ്യാവകാശ പ്രവർത്തകനുമായ ശ്രീ ജോൺ സാമുവൽ അടൂർ ” ഗാന്ധിയൻ പ്രാക്ടീസ് ആൻഡ് ക്രിസ്ത്യൻ എത്തിക്സ് ” എന്ന വിഷയത്തെ ആസ്പദമാക്കി മുഖ്യ പ്രഭാഷണം നടത്തും.
സംസ്ഥാന ഭാരവാഹികളും അഡ്വൈസറി കൗൺസിൽ അംഗങ്ങളും ജില്ലാ ഭാരവാഹികളും മീറ്റിംഗിൽ പങ്കെടുക്കും.

Sharjah city AG