ദുബായ് : റോഡപകടത്തെ തുടർന്ന് കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ട നയോമി മോളുടെ (5 വയസ്സ്) സംസ്കാരം ഫെബ്രുവരി 28 ന് രാവിലെ ൯ മണിക്ക് ജബൽ അലി ക്രൈസ്റ്റ് ചർച്ചിലെ ശുശ്രൂഷകൾക്ക് ശേഷം 11 മണിക്ക് ജബൽ അലി ക്രിസ്ത്യൻ സെമിത്തേരിയിൽ നടക്കും.
ഷാർജ ഷാരോൻ ഫെല്ലോഷിപ്പ് ചർച്ച് സഭാ അംഗങ്ങളായ അടൂർ മണക്കാല സ്വദേശിയും, എമിറേറ്റ്സ് എയര്‍ലൈന്‍സ് ജീവനക്കാരനുമായ ബ്രദർ ജോബിൻ ബാബുവിന്റെയും സിസ്റ്റർ സോബിൻ ജോബിന്റെയും മകൾ ഷാര്‍ജ ഇന്ത്യന്‍ സ്‌കൂള്‍ കെ ജി വണ്‍ വിദ്യാര്‍ഥിനിയായ നയോമി മോൾ (5 വയസ്സ്) ഫെബ്രുവരി 23 വെള്ളിയാഴ്ച്ച ഉണ്ടായ റോഡപകടത്തെ തുടർന്നാണ് കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടത് .
ഇവർ കുടുംബമായി നാട്ടിൽ പോയി മടങ്ങി വന്ന് ദുബായ് എയർപോർട്ടിൽ നിന്നും ഭവനത്തിലേക്ക് വരുമ്പോൾ റാഷിദിയയില്‍ വച്ച് ഇവർ സഞ്ചരിച്ചിരുന്ന വാഹനത്തിന്റെ റ്റയർ പൊട്ടിത്തെറിച്ചാണ് അപകടം സംഭവിച്ചത്.
