Ultimate magazine theme for WordPress.

ഇന്ത്യയിലെ സഭകൾ പൊളിക്കാൻ ഹിന്ദുത്വ ഗ്രൂപ്പിന്റെ ഫണ്ട് ശേഖരണം

യുണൈറ്റഡ് സ്റ്റേറ്റ്സിലെ പ്രാദേശിക, ഫെഡറൽ ഗവൺമെന്റുകളിലേക്ക് ആർഎസ്എസ് അനുയായികൾ നുഴഞ്ഞുകയറുന്നതിനെക്കുറിച്ച് ആശങ്കയുണ്ടെന്നും അത് നിലവിൽ രാജ്യവ്യാപകമായി “വേക്കിംഗ് അപ്പ് അമേരിക്ക ടൂർ” നടത്തുകയാണെന്നും സംഘടന പറഞ്ഞു

ഡാളസ്: ഡാളസിലെ ഫ്രിസ്കോ പട്ടണത്തിൽ ഗ്ലോബൽ ഹിന്ദു ഹെറിറ്റേജ് ഫൗണ്ടേഷൻ എന്ന സംഘടനയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ആനുവൽ ഗാല ഡിന്നറിനോടനുബന്ധിച്ച് ഇന്ത്യയിലെ സഭകൾ പൊളിക്കാനുള്ള ധന ശേഖരണ അജണ്ടയുമായി ബന്ധപ്പെട്ട് ഡാളസിൽ പ്രതിഷേധം ശക്തമാകുന്നു. ഫ്രിസ്കോ സിറ്റി കൗൺസിൽ യോഗത്തിൽ വിവിധ ക്രിസ്ത്യൻ-ഹിന്ദു-മുസ്ലിം-സിഖ് സംഘടനകളെയും സഭകളെയും പ്രതിനിധീകരിച്ച് നിരവധി പേർ തങ്ങളുടെ പ്രതിഷേധം അറിയിച്ചു. യുണൈറ്റഡ് സ്റ്റേറ്റ്സിലെ പ്രാദേശിക, ഫെഡറൽ ഗവൺമെന്റുകളിലേക്ക് ആർഎസ്എസ് അനുയായികൾ നുഴഞ്ഞുകയറുന്നതിനെക്കുറിച്ച് ആശങ്കയുണ്ടെന്നും അത് നിലവിൽ രാജ്യവ്യാപകമായി “വേക്കിംഗ് അപ്പ് അമേരിക്ക ടൂർ” നടത്തുകയാണെന്നും സംഘടന പറഞ്ഞു. ഫ്രിസ്കോയിൽ ഒരു ഇന്ത്യൻ അമേരിക്കൻ നടത്തുന്ന വിദ്യാഭ്യാസ സ്ഥാപനത്തിൽ വെച്ച്, അവരുടെ അജണ്ടയുടെ മറ്റൊരു ഭാഗമായി ഘർ വാപ്സി – മുസ്ലീങ്ങളെയും ക്രിസ്ത്യാനികളെയും ഹിന്ദുമതത്തിലേക്ക് \’തിരിച്ചുവരുക\’ എന്നത് പട്ടികയിൽപെടുത്തിയിട്ടുണ്ട്. ഡാളസിലെ പെന്തക്കോസ്ത് സഭകളെ പ്രതിനിധീകരിച്ച്‌ സയോൺ ചർച്ചിന്റെ സീനിയർ പാസ്റ്റർ ജസ്റ്റിൻ സാബു യോഗത്തിൽ സംസാരിച്ചു. “അമേരിക്കയിൽ വിവിധ മതങ്ങൾ സ്വാതന്ത്ര്യത്തോടെ തങ്ങളുടെ ആരാധനകൾ നിർവ്വഹിക്കുകയാണെന്നും, ആരാധനാസ്വാതന്ത്ര്യം ഓരോ പൗരനും ഭരണഘടന വിഭാവനം ചെയ്യുന്ന മൗലികാവകാശമാണെന്നും അതിനായി നൽകുന്ന നികുതിയിളവും മറ്റും ദുരുപയോഗം ചെയ്ത് ഭാരതത്തിലെ ന്യൂനപക്ഷമായ ക്രിസ്ത്യാനികളെ തകർക്കുവാനുള്ള ഗൂഢലക്ഷ്യങ്ങൾ ഫ്രിസ്കോ പട്ടണത്തിൽ ആവർത്തിക്കാതിരിക്കുവാനുള്ള നിയമനടപടികൾ സ്വീകരിക്കണമെന്ന്’’ അദ്ദേഹം നിർദ്ദേശിക്കുകയുണ്ടായി. ആന്ധ്രയിലെ തിരുപ്പതിയിൽ നിന്ന് അമേരിക്കയിലെത്തി ഇപ്പോൾ ഫ്രിസ്‌കോയിൽ താമസിക്കുന്ന മാർട്ടിൻ പരേറ്റി ഒരു പാസ്റ്ററിന്റെ കൊച്ചുമകൻ കൂടിയാണ്. അദ്ദേഹം ഉയർത്തിയ ചോദ്യം, “നിയമപരമല്ലാത്ത പള്ളികൾ മാത്രം എന്തുകൊണ്ട് പൊളിക്കുന്നു? നിയമപരമല്ലാത്ത മറ്റ് ആരാധനാലയങ്ങളോട് എന്തുകൊണ്ട് ഹിന്ദു സംഘടനയ്ക്ക് പ്രശ്നമില്ല? അപ്പോൾ നിയമപരമല്ലാത്ത എന്ന പദപ്രയോഗം ഒരു തട്ടിപ്പ് മാത്രമാണ്. കൗൺസിൽ യോഗത്തിൽ സംബന്ധിച്ചിരുന്നവരിൽ ഭൂരിപക്ഷം പേരും മുസ്‌ലിം മതവിശ്വാസികളായിരുന്നു എന്നതാണ് ശ്രദ്ധേയമായ കാര്യം. അവർ RSS, BJP എന്നീ പേരുകൾ അച്ചടിച്ച പ്ലക്കാർഡുകളുമായിട്ടാണ് സംബന്ധിച്ചിരുന്നത്. അത് അവിടെ വ്യാപകമായി വിതരണം ചെയ്തിരുന്നു. എന്നാൽ അതൊക്കെ പുറത്തുകളയാൻ കൗൺസിൽ ആവശ്യപ്പെട്ടു. ഹിറ്റ്‌ലറെ ഒരു മാതൃകയായി കണക്കാക്കുന്ന ഹിന്ദുത്വ മേധാവിത്വത്തിന്റെ അനുയായികൾ, മഹാത്മാഗാന്ധിയുടെ കൊലപാതകത്തിൽ ഉൾപ്പെട്ട ഹിന്ദു സവർണ്ണ രാഷ്ട്രീയ സ്വയംസേവക് സംഘിന്റെ പിന്തുണക്കാരാണ്; അവർ വൻതോതിൽ യുഎസിലേക്ക് എത്തുന്നതായാണ് റിപ്പോർട്ടുകൾ.

Leave A Reply

Your email address will not be published.