Ultimate magazine theme for WordPress.

രാജ്യത്ത് മാധ്യമ സ്വാതന്ത്ര്യം അപകടത്തിൽ: സ്പീക്കർ

തിരുവനന്തപുരം: രാജ്യത്ത് മാധ്യമ സ്വാതന്ത്ര്യം അപകടകരമായ അവസ്ഥയിലൂടെയാണ് കടന്നുപോകുന്നതെന്ന് നിയമസഭാ സ്പീക്കർ എം ബി രാജേഷ്. ലോക മാധ്യമ സ്വാതന്ത്ര്യ സൂചികയിൽ ഇന്ത്യയുടെ സ്ഥാനം 153 ആണ്. മാധ്യമ സ്വാതന്ത്ര്യത്തിൽ നമ്മൾ പാകിസ്ഥാനും അഫ്ഗാനിസ്ഥാനുമൊപ്പമാണെന്നും അദ്ദേഹം പറഞ്ഞു. കേരള പത്രപ്രവർത്തക യൂണിയൻ 58ാം സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച \’മാറുന്ന ലോകം, മാറുന്ന മാധ്യമങ്ങൾ\’ മാധ്യമ സെമിനാർ ഉദ്ഘാടനം ചെയ്ത് സംസാരിക്കയായിരുന്നു സ്പീക്കർ.
ലോക തലത്തിൽ മാധ്യമ സ്വാതന്ത്ര്യത്തിന്റെ സൂചിക സംബന്ധിച്ച വാർത്ത പോലും ഇന്ത്യൻ മാധ്യമങ്ങൾ തമസ്കരിച്ചുവെന്നത് രാജ്യത്തെ മാധ്യമങ്ങളുടെ നിസ്സാഹയാവസ്ഥയാണ് വ്യക്തമാകുന്നത്. മാധ്യമങ്ങൾ ഭരണകൂടങ്ങളെ ഭയപ്പെടുന്നു. ഭരണ കൂടങ്ങളുടെ അപ്രീതിക്കിരയായാൽ മാധ്യമ പ്രവർത്തകരുടെയും . ഉടമകളുടെയും വീട്ടുപടിക്കൽ തോക്കേന്തിയ അക്രമികൾ മുതൽ അന്വേഷണ ഏജൻസികൾ വരെ എത്തുകയാണ്. ഗൗരി ലങ്കേഷ് മുതൽ മുഹമ്മദ് സുബൈർ വരെയുള്ളവരുടെ അനുഭവങ്ങൾ ഇത് വ്യക്തമാക്കുന്നുണ്ട്. ജനാധിപത്യത്തിന്റെ നിലനിൽപ്പിന് ആരോഗ്യകരമായ മാധ്യമ സംസ്കാരം അനിവാര്യമാണെന്നും സ്പീക്കർ ചുണ്ടിക്കാട്ടി.

Sharjah city AG