വത്തിക്കാൻ : ലെയോ പതിനാലാമൻ മാർപാപ്പ സെന്റ് അഗസ്റ്റിൻ ഓർഡറിന്റെ പ്രിയോർ ജനറലായി സേവനമനുഷ്ഠിച്ച കാലത്തെ (2001–2013) സുപ്രധാന പ്രസംഗങ്ങളും സന്ദേശങ്ങളും ഉൾക്കൊള്ളുന്ന ‘ഫ്രീ അണ്ടർ ഗ്രേസ്’ എന്ന പുസ്തകത്തിന്റെ ആദ്യ പകർപ്പ് പാപ്പ ഏറ്റുവാങ്ങി. സഭയുടെ പ്രിയോർ ജനറൽ ഫാദർ ജോസഫ് ഫാരെല്ലാണ് ഇറ്റാലിയൻ ഭാഷയിലുള്ള ഈ പുസ്തകം വത്തിക്കാനിൽ വെച്ച് മാർപാപ്പയ്ക്ക് നൽകിയത്. മാർപാപ്പയാകുന്നതിന് മുൻപുള്ള അദ്ദേഹത്തിന്റെ ആത്മീയ കാഴ്ചപ്പാടുകൾ മനസ്സിലാക്കാൻ സഹായിക്കുന്ന ഈ ശേഖരം വായനക്കാർക്ക് വലിയൊരു അറിവായിരിക്കും.
മെയ് നാല് മുതൽ പുസ്തകശാലകളിൽ ലഭ്യമാകുന്ന ഈ ഗ്രന്ഥം ഫാ. റോക്കോ റോൻസാനിയുടെ നേതൃത്വത്തിലുള്ള അഗസ്റ്റീനിയൻ വൈദികരുടെ സംഘമാണ് എഡിറ്റ് ചെയ്തിരിക്കുന്നത്. നിലവിൽ ലോകമെമ്പാടുമുള്ള 30 രാജ്യങ്ങളിൽ ഈ പുസ്തകം വിവർത്തനം ചെയ്യപ്പെടുന്നുണ്ടെന്നത് ഇതിന്റെ ആഗോള പ്രാധാന്യം വ്യക്തമാക്കുന്നു.

Comments are closed.