Ultimate magazine theme for WordPress.

യേശുവിൻ തൃപ്പാദത്തിൽ 59-മത് പ്രാർത്ഥനാ സംഗമവും ഗാനസന്ധ്യയും മെയ് 16 ന്

അതിരുകളില്ലാത്ത ദൈവവചനത്തിലൂടെ ദൈവസ്‌നേഹം അതിർവരമ്പുകളില്ലാതെ തന്നെ എല്ലാവരിലേക്കും എത്തിക്കുക എന്ന ലക്ഷ്യത്തോടെ ”യേശുവിൻ തൃപ്പാദത്തിൽ” അൻപത്തി ഒമ്പതാമത് പ്രാർത്ഥനാ സംഗമവും ഗാനസന്ധ്യയും 2026 മെയ് 16ന് ശനിയാഴ്ച ഇന്ത്യൻ സമയം രാത്രി 7.00-ന് ഓൺലൈനിൽ നടക്കും.
പ്രസിദ്ധ ക്രൈസ്തവ ഗായകനായ ലിജോ പത്രോസ് ജോഷുവ നയിക്കുന്ന സംഗീത ശുശ്രൂഷയും,തൻറെ അനുഭവങ്ങളും മുഖ്യ സന്ദേശവും നൽകുന്നു.
2021 ജൂലൈ മുതൽ ആരംഭിച്ച യേശുവിൻ തൃപ്പാദത്തിൽ സൂം മീഡിയയിലൂടെ സംഘടിപ്പിച്ചുവരുന്നത്. മുടക്കം കൂടാതെ എല്ലാ മാസങ്ങളിലും നടന്നുവരുന്ന ഈ പ്രോഗ്രാമിലൂടെ ലോകമെമ്പാടുമുള്ള മലയാളികൾ ക്രിസ്തുവിനെ അറിയുവാൻ ഒരു മുഖാന്തിരമായി ഇതിന്റെ പ്രവർത്തനങ്ങൾ നടന്നു വരുന്നു. അടുത്തമാസം ഈ ശുശ്രൂഷയുടെ അഞ്ചാമത് വാർഷിക സോത്ര പ്രാർത്ഥന സമ്മേളനം ആയി നടത്തുവാനുള്ള ക്രമീകരണങ്ങളും നടന്നുവരുന്നു.

ID : 828 3015 0680 Password :amen

Sharjah city AG

Comments are closed.