പാരീസ്: നോട്രെഡാം കത്തീഡ്രല്‍ പുനഃസ്ഥാപിച്ചശേഷം പാരീസ് അതിരൂപതയില്‍ നടന്ന ആദ്യ പൗരോഹിത്യസ്വീകരണ ചടങ്ങില്‍ പതിനാറ് വൈദികര്‍ അഭിഷിക്തരായി. പാരീസ് ആര്‍ച്ചുബിഷപ് ലോറന്റ് ഉള്‍റിച്ച് കാര്‍മികത്വം വഹിച്ച ചടങ്ങില്‍ 5,000 പേര്‍ പങ്കെടുത്തു. 2,000 പേര്‍ നോട്രെഡാം ദൈവാലയത്തിനുള്ളിലും പുറത്ത് സ്ഥാപിച്ചിരുന്ന വലിയ സ്‌ക്രീനുകളിലൂടെ 3,000 പേരും ചടങ്ങില്‍ പങ്കാളികളായി.
ഫ്രാന്‍സിലുടനീളം, 73 രൂപത വൈദികര്‍ ഉള്‍പ്പെടെ 90 പേര്‍ ഈ വര്‍ഷം പൗരോഹിത്യം സ്വീകരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ആറ് പേര്‍ പൗരോഹിത്യം സ്വീകരിച്ച 2024-നെ അപേക്ഷിച്ച് ഗണ്യമായ വര്‍ധനവാണിത്.
ക്രൈസ്തവവിശ്വാസത്തിലേക്കും കത്തോലിക്ക സഭയിലേക്കും ഫ്രാന്‍സ് വീണ്ടും തിരിയുന്നതിന്റെ സൂചനകള്‍ നല്‍കി ഈ വര്‍ഷം ഈസ്റ്ററിന് 10,384 മുതിര്‍ന്ന വ്യക്തികളാണ് ക്രൈസ്തവ വിശ്വാസത്തിൽ ചേര്‍ന്നത്. 2024 നെ അപേക്ഷിച്ച് 45 ശതമാനം വര്‍ധനവും ഇതുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ശേഖരിക്കാന്‍ ആരംഭിച്ച ശേഷമുള്ള ഏറ്റവും ഉയര്‍ന്ന സംഖ്യയുമാണ് ഇത്.

Comments are closed.