ഒക്‌ലഹോമയിൽ മെഡിക്കൽ ബിൽഡിംഗിൽ വെടിവെപ്പിൽ 4 പേർ മരിച്ചു, നിരവധി പേർക്ക് പരിക്ക്
അമേരിക്ക : ഒക്‌ലഹോമയിലെ തുൾസയിലുള്ള സെന്റ് ഫ്രാൻസിസ് ഹോസ്പിറ്റലിലെ നതാലി ബിൽഡിംഗിൽ ബുധനാഴ്ച്ച ഉണ്ടായ വെടിവെപ്പിൽ നാല് പേർ മരിക്കുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു . അക്രമി സ്വയം വെടിവച്ച് മരിച്ചെന്നാണ് പൊലീസ് പറയുന്നത്. 19 കുട്ടികളടക്കം 21 പേർ കൊല്ലപ്പെട്ട ടെക്സസിലെ ഉവാൾഡെ വെടിവയ്പും ന്യൂയോർക്കിലെ ബഫലോയിൽ 10 കറുത്ത വർഗക്കാരെ വെടിവെച്ചുകൊന്ന സൂപ്പർമാർക്കറ്റിൽ നടന്ന കൂട്ട വെടിവയ്പ്പും ഉൾപ്പെടെ യുഎസിൽ വെടിവയ്പ്പ് ഉണ്ടാകുന്നതിനാൽ കടുത്ത സുരക്ഷാ ഒരുക്കിയിരിക്കുകയാണ് പോലീസ്.
