മധ്യ നൈജീരിയയിൽ നാല് ചൈനീസ് തൊഴിലാളികളെ തട്ടിക്കൊണ്ടുപോയി
അബൂജ: സെൻട്രൽ നൈജീരിയയിലെ ഒരു പ്രാദേശിക മൈനിംഗ് സൈറ്റിൽ തോക്കുധാരികൾ ആക്രമണം നടത്തുകയും \”നിരവധി സുരക്ഷാ ഉദ്യോഗസ്ഥരെ\” കൊല്ലുകയും നാല് ചൈനീസ് പൗരന്മാർ ഉൾപ്പെടെ ചില തൊഴിലാളികളെ തട്ടിക്കൊണ്ടുപോകുകയും ചെയ്തു. നൈജർ സ്റ്റേറ്റിലെ ഷിറോറോ ഏരിയയിലെ അജത അബോക്കി ഗ്രാമത്തിലെ ഖനനസ്ഥലത്ത് അണ് തോക്കുധാരികൾ അതിക്രമിച്ചുകയറിയത് . സുരക്ഷാ സേന അന്വേഷണം ആരംഭിച്ചതായി സ്റ്റേറ്റ് കമ്മീഷണർ ഫോർ ഇന്റേണൽ സെക്യൂരിറ്റി ഇമ്മാനുവൽ ഉമർ അറിയിച്ചു.
