ജപ്പാന്‍ മുന്‍ പ്രധാനമന്ത്രി ഷിന്‍സോ ആബെ കൊല്ലപ്പെട്ടു
രണ്ടു തവണയാണ് നെഞ്ചിൽ വെടിയേറ്റത്
നാരാ:ജപ്പാന്‍ മുന്‍ പ്രധാനമന്ത്രി ഷിന്‍സോ ആബേ (67) കൊല്ലപ്പെട്ടു. ഷിൻസോ ഇന്ന് രാവിലെ തെക്കൻ നഗരമായ നാരയിൽ പ്രസംഗിക്കുന്നതിനിടെയാണ് മിസ്റ്റർ ആബെക്ക് നേരെ നെഞ്ചിൽ വെടിയേറ്റത്. ആശുപത്രിയിൽ എത്തിച്ചതിനു പിന്നാലെ നില ഗുരുതരം ആണെന്ന് റിപ്പോർട്ടുകൾ വന്നിരുന്നു. പിന്നാലെ പെട്ടെന്നായിരുന്നു മരണം സംഭവിച്ചത്. രണ്ടു തവണയാണ് നെഞ്ചിൽ വെടിയേറ്റത്. 2020 ഓഗസ്റ്റിലാണ് ഷിന്‍സോ ആബെ പ്രധാനമന്ത്രി സ്ഥാനമൊഴിഞ്ഞത്. പ്രതി നാവിക സേന മുന്‍ അംഗം 41 കാരനാ യാമാഗാമി തെത്സൂയ ആണ്.
