Ultimate magazine theme for WordPress.

കോട്ടയം – കുമരകം ഭാഗങ്ങളിൽ ഡ്രോൺ പറത്തുന്നത് കർശനമായി നിരോധിച്ചു

കോട്ടയം: ജില്ലയിൽ ഈ മാസം അവസാനം മുതൽ അടുത്തമാസം 10 വരെ നടക്കുന്ന ജി-20 ഉച്ചകോടിയുടെ സുരക്ഷാക്രമീകരണങ്ങളുടെ ഭാഗമായി കുമരകവും പരിസരവും റെഡ് സോണിൽ ഉൾപ്പെടുത്തിയിരിക്കുന്നതിനാൽസെക്ഷൻ 24 (2) ഡ്രോൺ റൂൾസ് 2021 പ്രകാരം കുമരകത്തും പരിസരപ്രദേശങ്ങളിലുമായി അഞ്ച് കിലോമീറ്റർ ചുറ്റളവിൽ ഡ്രോൺ പറത്തുന്നത് കർശനമായി നിരോധിച്ചിരിക്കുകയാണ്. ഈ മാസം 29 മുതൽ ഏപ്രിൽ 10 വരെയാണ് നിരോധിച്ചിരിക്കുന്നത് . ഡ്രോണുകൾ, റിമോട്ട് കണ്ട്രോൾഡ് എയർക്രാഫ്റ്റ്, മറ്റ് എയർ ബലൂണുകൾ എന്നിവയും ഈ പരിധിയിൽ വരുന്നതായിരിക്കും. ഇത് ലംഘിക്കുന്നവർക്കെതിരെ കർശനമായ നിയമനടപടി സ്വീകരിക്കുന്നതാണെന്നും ജില്ലാ പോലീസ് മേധാവി കെ.കാർത്തിക് അറിയിച്ചു.

Leave A Reply

Your email address will not be published.