Ultimate magazine theme for WordPress.

ഭൂകമ്പത്തിനു പിന്നാലെ തുർക്കിയിൽ വെള്ളപ്പൊക്കം : മരണസംഖ്യ 15 കടന്നു

അങ്കാറ : രാജ്യത്ത് കനത്ത മഴയെത്തുടർന്നുണ്ടായ വെള്ളപ്പൊക്കത്തിൽ മരിച്ചവരുടെ എണ്ണം 15 ആയി. ഭൂകമ്പം ദുരന്തം വിതച്ച മേഖലയിലാണ് ഇപ്പോൾ വെള്ളപ്പൊക്കം കനത്ത നാശം ഉണ്ടാക്കിയത്. മലാട്യ ഉൾപ്പെടെ ഭൂകമ്പം തകർത്തെറിഞ്ഞ തെക്കൻ തുർക്കിയിലാണ് കനത്ത മഴയെത്തുടർന്ന് മിന്നൽ പ്രളയം ഉണ്ടായത്. വെള്ളപ്പൊക്കത്തെ തുടർന്ന് ഇതിനോടകം തന്നെ നിരവധി റോഡുകൾ തകർന്നു. നിർത്തിയിട്ട വാഹനങ്ങൾ ഒലിച്ചുപോയി. ഭൂകമ്പത്തെത്തുടർന്ന് ടെന്റുകളിലും താത്കാലിക സംവിധാനങ്ങളിലും കഴിഞ്ഞവരാണ് മരണമടഞ്ഞത്. നിരവധി താത്കാലിക വീടുകളും ഒലിച്ചുപോയി. സിറിയൻ അതിർത്തിയോട് ചേർന്ന പ്രദേശമായ സാൻലിയർഫയിൽ മാത്രം 11 പേർ മരണപ്പെട്ടതായി റിപ്പോർട്ട്. ഒട്ടേരെപ്പേരെ കാണാതായിട്ടുണ്ട്. 10 അംഗസംഘം രക്ഷാപ്രവർത്തനം നടത്തുന്നതായി തുർക്കി സർക്കാർ അറിയിച്ചു. ഫെബ്രുവരിയിൽ തുർക്കിയിലുണ്ടാ ഭൂകമ്പത്തിൽ അൻപതിനായിരത്തോളം പേർ മരിച്ചിരുന്നു.

1 Comment
  1. binance- says

    Your point of view caught my eye and was very interesting. Thanks. I have a question for you. https://www.binance.info/ka-GE/join?ref=WTOZ531Y

Leave A Reply

Your email address will not be published.