കേരളത്തിൽ പ്രളയ സാധ്യത; മുന്നറിയിപ്പ് നൽകി കേന്ദ്ര ജല കമ്മീഷൻ
തിരുവനന്തപുരം: സംസ്ഥാനത്തു പ്രളയ സാധ്യതയെന്ന് കേന്ദ്ര ജല കമ്മീഷന്റെ മുന്നറിയിപ്പ്. കോട്ടയം, പത്തനംതിട്ട ജില്ലകളിൽ സ്ഥിതി രൂക്ഷമാണെന്നും റിപ്പോർട്ടുണ്ട്. പ്രളയ മുന്നറിയിപ്പ് വിഭാഗം ഡെപ്യൂട്ടി ഡയറക്ടർ സിനി മിനോഷാണ് ട്വന്റിഫോറിനോട് ഇക്കാര്യം വ്യക്തമാക്കിയത്.
കേരളത്തിൽ കഴിഞ്ഞ മണിക്കൂറുകളായി ശക്തമായ മഴ പെയ്യുകയാണ്. ഓരോ മണിക്കൂറിലും കേരളത്തിലെ നദികളിലെ ജലനിരപ്പ് പരിശോധിച്ച് വരികയാണ്.
