ഏഷ്യാ ബുക്ക് ഓഫ് റെക്കോർഡ്സിൽ അംഗീകാരം നേടി ആദ്യൻ
കാനഡ: 44 സെക്കൻഡും 68 മില്ലിസെക്കൻഡും കൊണ്ട് 46 അമേരിക്കൻ പ്രസിഡന്റുമാരുടെ പേരുകൾ കുറഞ്ഞ സമയത്തിനുള്ളിൽ ഏറ്റവും വേഗത്തിൽ പറഞ്ഞ കുട്ടിയായി ഏഷ്യാ ബുക്ക് ഓഫ് റെക്കോർഡ്സിൽ അംഗീകാരം നേടി ആദ്യൻ പ്രദീപ് മടെല. അഞ്ചു വയസ് മാത്രം പ്രായമുള്ള ആദ്യൻ കാനഡയിലെ ഹാമിൽട്ടൺ സിറ്റിയിലേ ശാലോം ക്രിസ്ത്യൻ ഫെലോഷിപ്പിലെ സഭാംഗമാണ്. നിലവിൽ ഏറ്റവും കുറഞ്ഞ സമയം കൊണ്ട് ലോകത്തിലെ 195 രാജ്യങ്ങളുടെ പതാകകളും തിരിച്ചറിയാൻ കഴിഞ്ഞതിന് ആദ്യനു ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡും ലഭിച്ചിട്ടുണ്ട്. അടുത്തതായി ഏറ്റവും കുറഞ്ഞ സമയത്തിൽ ലോകരാജ്യങ്ങളുടെ പതാക തിരിച്ചറിഞ്ഞ് ഗിന്നസ് ബുക്ക് ഓഫ് റെക്കോർഡിൽ കയറാനുള്ള ശ്രമത്തിലാണ് ഈ അഞ്ചു വയസുകാരൻ.
