ഡിആർ കോംഗോ പള്ളി ക്ലിനിക്കിൽ ആക്രമണം ഒൻപത് പേർ കൊല്ലപ്പെട്ടു
ബെനി :ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയുടെ കിഴക്ക് ഭാഗത്ത് പള്ളി ക്ലിനിക്കിന് നേരെ ആക്രമണം. ആക്രമണത്തിൽ ഒമ്പത് രോഗികൾ കൊല്ലപ്പെട്ടു. ഇന്നലെ രാത്രി 10 മണിക്കായിരുന്നു ആക്രമണം.പ്രദേശത്തെ നിബിഡ വനങ്ങളിൽ പതിറ്റാണ്ടുകളായി പ്രവർത്തിക്കുന്ന ഉഗാണ്ടൻ സായുധ സംഘമായ അലൈഡ് ഡെമോക്രാറ്റിക് ഫോഴ്‌സ് (എഡിഎഫ്) അക്രമികൾ ആണ് പള്ളി ക്ലിനിക്ക് നേരെ ആക്രമണം നടത്തിയത്.

Comments are closed.