പെന്തകോസ്ത് വിദ്യാർത്ഥിനികൾക്ക് MG യൂണിവേഴ്സിറ്റി BCOM പരീക്ഷയിൽ ഒന്നാം റാങ്ക്
കോട്ടയം: കോട്ടയം മഹാത്മാഗാന്ധി യൂണിവേഴ്സിറ്റി 2022 BCOM പരീക്ഷയിൽ ഒളശ്ശ അസംബ്ലീസ് ഓഫ് ഗോഡ് റവലേഷൻ സഭ അംഗം പ്രതിഭ ബാബു വിനു ആണ് ഒന്നാം റാങ്ക് ലഭിച്ചത്. ഒളശ്ശ ശാലോം ഭവനിൽ റിട്ടയർഡ് സബ് ഇൻസ്‌പെക്ടർ ബാബുവിന്റെയും സ്കൂൾ അധ്യാപിക പ്രിയ ബാബുവിന്റെയും മകൾ ആണ് പ്രതിഭ. ഇരട്ട സഹോദരി പ്രതീക്ഷക്കു യൂണിവേഴ്സിറ്റി ovar all A ഗ്രേഡ് ലഭിച്ചു. ഇരുവരും ഒന്നിച്ചു ഒരേ ക്‌ളാസിൽ ആണ് പഠിച്ചിരുന്നത്. സഹോദരൻ പ്രതീഷ് ബാബു സൗണ്ട് ഓഫ് റെവലേഷൻ ബാൻഡ് വർഷിപ് ലീഡറും തികഞ്ഞ സംഘടകനുമാണ്.പ്രതിഭ ഇപ്പോഴും സൂപ്പർ സീനിയർ സൺഡേസ്കൂൾ വിദ്യാർത്ഥിനി യുമാണ്.ഒളശ്ശ എ ജി സഭയുടെ പ്രയർ കോഡിനേറ്റർമാരാണ് പ്രതിഭയും പ്രതീക്ഷയും.
