Ultimate magazine theme for WordPress.

തമിഴ്‌നാട്ടിൽ പടക്ക നിർമാണശാലയിൽ സ്ഫോടനം: 6 മരണം

വിരുദുനഗർ : തമിഴ്‌നാട്ടിലെ വിരുദുനഗറിൽ പടക്ക നിർമാണശാലയിൽ സ്ഫോടനം. സ്ഫോടനത്തിൽ 6 പേർ മരിക്കുകയും രണ്ട് പേർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു.

90 ശതമാനം പൊള്ളലേറ്റ മറ്റൊരാളെ വിരുദുനഗറിലെ സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സായ്‌നാഥ് എന്ന പടക്ക നിർമാണ ശാലയിലാണ് അപകടമുണ്ടായത്. പടക്ക നിർമാണത്തിനായി രാസ മിശ്രിതങ്ങൾ തയാറാക്കുന്നതിനിടെയാണ് ‌സ്ഫോടനമുണ്ടായത്. സ്ഫോടനത്തിൽ പടക്ക നിർമാണശാലയിലെ 4 മുറികൾ തകർന്നു.

Sharjah city AG