Ultimate magazine theme for WordPress.

സ്ത്രീകൾക്ക് ജോലി നൽകരുത്: അഫ്ഗാനിസ്ഥാനിലെ സന്നദ്ധസംഘടനകൾക്ക് താലിബാന്റെ മുന്നറിയിപ്പ്

കാബൂൾ : സ്ത്രീകൾക്ക് ജോലിനൽകുന്നത് നിർത്തിയില്ലെങ്കിൽ അഫ്ഗാനിസ്താനിൽ പ്രവർത്തിക്കുന്ന എല്ലാ ദേശീയ, വിദേശ സന്നദ്ധസംഘടനകളും (എൻ.ജി.ഒ.) പൂട്ടുമെന്ന് താലിബാൻ. ഉത്തരവ് അനുസരിക്കാത്ത എൻ.ജി.ഒ.കളുടെ ലൈസൻസ് റദ്ദാക്കുമെന്നാണ് എക്സിൽ പങ്കുവെച്ച കത്തിൽ താലിബാൻ ധനകാര്യമന്ത്രാലയത്തിന്റെ ഭീഷണി.

അഫ്ഗാനി സ്ത്രീകൾക്ക് ജോലിനൽകരുതെന്ന് രണ്ടുവർഷം മുൻപ് താലിബാൻ എൻ.ജി.ഒ.കളോടു നിർദേശിച്ചിരുന്നു. സ്ത്രീകൾക്ക് മതം അനുശാസിക്കുന്ന രീതിയിലുള്ള വസ്ത്രധാരണം എൻജിഓകൾ ഉറപ്പുവരുത്തുന്നില്ല എന്നതാണ് ഭരണകൂടം കാരണമായി ചൂണ്ടിക്കാട്ടുന്നത്.
എൻ.ജി.ഒ.കളുടെ രജിസ്ട്രേഷനുൾപ്പെടെയുള്ള കാര്യങ്ങൾ തീരുമാനിക്കുന്നത് ധനമന്ത്രാലയമാണ്.

 

Sharjah city AG
1 Comment
  1. Very good post. I definitely appreciate this website.

    Keep writing!

Leave A Reply

Your email address will not be published.