കോട്ടയം : കാൻസർ ബാധിതർക്ക് സാമ്പത്തിക സഹായവുമായി കാരിത്താസ് ആശുപത്രി .10 ലക്ഷം രൂപയുടെ സഹായം നാൽപ്പതോളം പേർക്കാണ് നൽകിയത്. ആശുപത്രിയുടെ പാലിയേറ്റിവ് മെഡിസിൻ വിഭാഗവും എസ്.ഡി . എം. കാൻസർ റിലീഫ് ഫണ്ടും ചേർന്നാണ് പരിപാടി സംഘടിപ്പിച്ചത്. പരിപാടി ഫാ.ജിനു കാവിൽ ഉദ്ഘാടനം ചെയ്തു. പരിപാടിയിൽ രോഗികൾക്കുള്ള സഹായം വിതരണം ചെയ്തു. കാരിത്താസ് ആശുപത്രി ഡയറക്ടർ റെവ.ഡോ .ബിനു കുന്നത്ത് ,മെഡിക്കൽ ഡയറക്ടർ ഡോ. ബോബി,ഡോ. ജോസ് ടോം, ഡോ. അജിത് കുമാർ ,ഡോ . മനു ജോൺ എന്നിവർ പ്രസംഗിച്ചു. ഓരോ രോഗിക്കും 25 ,000 രൂപ വീതമാണ് നൽകിയത്.
