Ultimate magazine theme for WordPress.

ക്രൈസ്തവ വിശ്വാസത്തെ അവഹേളിക്കുന്ന ചലച്ചിത്ര ഗാനങ്ങൾ സെൻസർ ചെയ്യപ്പെടണം: സീറോ മലബാർ സഭ അൽമായ ഫോറം

കൊച്ചി : ക്രൈസ്തവ വിശ്വാസത്തിനും ക്രൈസ്തവ സമൂഹത്തിന്റെ അഭിമാനത്തിനും വലിയ ക്ഷതം വരുത്തുകയും ചെയ്യുന്ന ചലച്ചിത്ര ഗാനങ്ങൾ സെൻസർ ചെയ്യപ്പെടണമെന്ന് സീറോ മലബാർ സഭ അൽമായ ഫോറം.

ക്രൈസ്തവ സമൂഹത്തിന്റെ അഭിമാനത്തിന് ക്ഷതം വരുത്തുന്ന ചലച്ചിത്ര ഗാനങ്ങളിലൊന്നാണ് അടുത്ത കാലത്ത് അമൽ നീരദ് സംവിധാനം ചെയ്യുന്ന ചിത്രമായ ‘ബോഗയ്ൻവില്ല’യിലെ ‘ഭൂലോകം സൃഷ്ടിച്ച കർത്താവിന് സ്തുതി’ എന്ന പ്രമോഗാനത്തിലൂടെ പുറത്തു വന്നിരിക്കുന്നത്. ക്രൈസ്തവരേയും, ക്രൈസ്തവ വിശ്വാസാചാരങ്ങളെയും എത്ര ഹീനമായി പരിഹസിക്കാമെന്ന രീതിയിലുള്ള പിശാചിന് സ്തുതി പാടുന്ന ഇത്തരം ഗാനങ്ങൾ ക്രൈസ്തവ സമൂഹത്തിലെ പുതുതലമുറയെ വഴിതെറ്റിക്കും. പൈശാചിക ചിഹ്നങ്ങളുടെ അകമ്പടിയോടെയുള്ള ‘ഭൂലോകം സൃഷ്ടിച്ച കർത്താവിന് സ്തുതി’ എന്ന ഗാനം തീർച്ചയായും ക്രൈസ്തവരെ ഏറെ ദുഃഖിപ്പിക്കുകയും ആശങ്കാകുലരാക്കുകയും ചെയ്യുന്നുവെന്ന് അൽമായ ഫോറം സെക്രട്ടറി ടോണി ചിറ്റിലപ്പിള്ളി പ്രസ്താവനയിൽ പറഞ്ഞു.

Sharjah city AG

Comments are closed.