കോട്ടയം: അമ്പത്തെട്ടാമത് തൃതീയ ജൂബിലി സ്മാരക കൺവെൻഷൻ പന്തലിൻ്റെ കാൽനാട്ട് ശുശ്രുഷ കോട്ടയം ബേക്കർ കോമ്പൗണ്ടിൽ ബിഷപ്പ് റൈറ്റ് റവ ഡോ മലയിൽ സാബു കോശി ചെറിയാൻ നിർവഹിച്ചു. ട്രഷറാർ റവ. ജിജി ജോൺ ജേക്കബ്, കൺവെൻഷൻ കൺവീനർ റവ. ജോർജ്ജ് ചെറിയാൻ, റവ. ജേക്കബ് ജോർജ് വൈദീകർ, സഭാപ്രവർത്തകർ, അത്മായർ തുടങ്ങിയവർ പങ്കെടുത്തു.
