മാംഗു: അസംബ്ലീസ് ഓഫ് ഗോഡ് ചർച്ചിലെ റവ. ജോനാഥൻ ഡാലുക്ക് നൈജിരിയയിൽ നടന്ന ഒരു ആക്രമണത്തിൽ കൊല്ലപ്പെട്ടു. സഭയുടെ സ്ഥലത്തെ മേഖല സൂപ്രണ്ടായിരുന്നു ഇദ്ദേഹം.
ബോക്കോസ്, മാംഗു മേഖലകളിൽ നടന്ന ആക്രമണത്തിൽ ഇദ്ദേഹത്തിന്റെ മാതാവും ഇളയ സഹോദരനും കൊല്ലപ്പെട്ടിട്ടുണ്ട്.
ഗ്രാമത്തിൽ നടന്ന ആക്രമണത്തിൽ 113 പേർ കൊല്ലപ്പെട്ടതായാണ് ബോക്കോസ് ഏരിയയിലെ ട്രാൻസിഷൻ കമ്മിറ്റി ചെയർമാൻ കസ്സ കഴിഞ്ഞ ദിവസം അറിയിച്ചത്.

Comments are closed.