ന്യൂയോർക്ക്: ലോകമെമ്പാടുമുള്ള സ്ത്രീകളും പെൺകുട്ടികളും വീടിനുള്ളിലും അടുത്ത ബന്ധങ്ങളിൽ നിന്നും നേരിടുന്ന അതിക്രമങ്ങളുടെ ഭീകരമായ ചിത്രം പുറത്തുവിട്ട് ഐക്യരാഷ്ട്രസഭ (യുഎൻ). യുഎൻ വിമൻ, യുഎൻഒഡിസി എന്നിവ സംയുക്തമായി പുറത്തിറക്കിയ റിപ്പോർട്ട് അനുസരിച്ച് ഓരോ പത്ത് മിനിറ്റിലും ഒരു സ്ത്രീയോ പെൺകുട്ടിയോ പങ്കാളികളാലോ ബന്ധുക്കളാലോ കൊല്ലപ്പെടുന്നു.
ഒരു ദിവസം ശരാശരി 137 പേർ ഇത്തരത്തിൽ കൊല്ലപ്പെടുന്നതായി റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. കഴിഞ്ഞ വർഷം നടന്ന മനഃപൂർവമുള്ള സ്ത്രീഹത്യകളിൽ 60 ശതമാനത്തിലും കൊലപാതകത്തിന് പിന്നിൽ പങ്കാളിയോ അടുത്ത ബന്ധുവോ ആയിരുന്നു. വീടുകളും അടുത്ത ബന്ധങ്ങളും സുരക്ഷിതമായി കണക്കാക്കുന്ന സ്ത്രീകൾക്ക് പോലും ഏറ്റവും വലിയ ഭീഷണി സ്വന്തം അടുപ്പക്കാരിൽ നിന്ന് തന്നെയാണ് നേരിടേണ്ടി വരുന്നതെന്ന് ഈ കണക്കുകൾ വ്യക്തമാക്കുന്നു.

Comments are closed.