Ultimate magazine theme for WordPress.

വാര്യാപുരത്ത് ഉപവാസ പ്രാർത്ഥന

വാര്യാപുരം: ഇന്ത്യാ ദൈവസഭ കേരളാ സ്റ്റേറ്റ് വാര്യാപുരം ദൈവസഭയുടെ നേതൃത്വത്തിൽ നടക്കുന്ന ഉപവാസപ്രാർത്ഥനകൾക്ക് (നവംബർ 11) നാളെ മുതൽ തുടക്കമാകും. ചർച്ച് ഓഫ് ഗോഡ് കേരളാ സ്റ്റേറ്റ് ഓവർസീയർ പാസ്റ്റർ വൈ. റെജി, അസിസ്റ്റന്റ് ഓവർസീയർ ഡോ.ഷിബു കെ മാത്യു, പാസ്റ്റർ പി ജി മാത്യൂസ്, പാസ്റ്റർ പി സി ചെറിയാൻ, പാസ്റ്റർ വർഗീസ് ഏബ്രഹാം (രാജു മേത്ര), പാസ്റ്റർ ബി മോനച്ചൻ, പാസ്റ്റർ റെജി ശാസ്താംകോട്ട, പാസ്റ്റർ പി എസ് ജോർജ്ജ് (ബാംഗ്ലൂർ), പാസ്റ്റർ കുര്യൻ മാത്യു (സന്തോഷ്) തുടങ്ങിയവർ പ്രസംഗിക്കും.

ദിവസവും രാവിലെ പത്തു മുതലും വൈകിട്ട് ആറു മുതലും സഭാഹോളിൽ ക്രമീകരിച്ചിരിക്കുന്ന യോഗങ്ങൾ 17ന് സമാപിക്കും. സഭാശുശ്രൂഷകനും ദൈവസഭ പത്തനംതിട്ട സെന്റർ മിനിസ്റ്ററുമായ പാസ്റ്റർ അനിയൻകുഞ്ഞ് സാമുവേൽ യോഗങ്ങൾക്ക് നേതൃത്വം നൽകും.

വാർത്ത: അനീഷ് വലിയപറമ്പിൽ

Sharjah city AG

Comments are closed.