Ultimate magazine theme for WordPress.

ഉപവാസ പ്രാർത്ഥനയും സുവിശേഷ യോഗവും

 

 

 

വാഴമുട്ടം ഈസ്റ്റ്: ദി ഇന്ത്യാ ഫുൾ ഗോസ്പൽ ചർച്ച് വാഴമുട്ടം ഈസ്റ്റ് ഒരുക്കുന്ന ഉപവാസ പ്രാർത്ഥനയും സുവിശേഷ യോഗവും നവംബർ ഒന്നു മുതൽ അഞ്ചു വരെ
ഐഎഫ്ജിസി സഭാഹാളിൽ നടക്കും. രാവിലെ 10 നും വൈകിട്ട് 6 നും യോഗങ്ങൾ ഉണ്ടായിരിക്കും. പാസ്റ്റർ ഷാജി എം. പോൾ വെണ്ണിക്കുളം, പാസ്റ്റർ പി. അതിരൂപൻ തിരുവല്ല, പാസ്റ്റർ അനീഷ് ചെങ്ങന്നൂർ, പാസ്റ്റർ ഷിജു വർഗീസ് കോന്നി എന്നിവർ പ്രസംഗിക്കും.

പാസ്റ്റർ സന്തോഷ് ഡി, പാസ്റ്റർ റെജി വർഗീസ്, പാസ്റ്റർ ബിനോയ് എം. ജോഷ്വാ എന്നിവർ ശുശ്രൂഷകൾക്ക് നേതൃത്വം നൽകും. ഐഎഫ്ജിസി ക്വയറും പാസ്റ്റർ ജോസ് പറക്കാട് ആൻഡ് ഫാമിലിയും ഗാനശുശ്രുഷയ്ക്ക് നേതൃത്വം നൽകും.
കൂടുതൽ വിവരങ്ങൾക്ക്: 9847181771; 8943309378; 9446075281

Sharjah city AG