അറ്റ്ലാന്റാ: മലങ്കര ഓർത്തഡോക്സ് സഭയുടെ സൗത്ത് വെസ്റ്റ് അമേരിക്കൻ ഭദ്രാസന ഫാമിലി & യൂത്ത് കോൺഫറൻസ് ജൂലൈ 16 മുതൽ 19 വരെ അറ്റ്ലാന്റാ ഹൈയാത്ത് റീജൻസി ഹോട്ടലിൽ നടക്കും. ഇടുക്കി ഭദ്രാസന മെത്രാപ്പോലീത്താ സഖറിയാസ് മാർ സേവേറിയോസാണ് മുഖ്യാതിഥി. ഇടവക മെത്രാപ്പോലീത്ത ഡോ.തോമസ് മാർ ഈവാനിയോസ്, ഡോ.ഫാ.തിമോത്തി തോമസ്, ഫാ.മാറ്റ് അലക്സാണ്ടർ, സീനാ മാത്യു എന്നിവർ നേതൃത്വം നൽകും. ഭദ്രാസന ഗായകസംഘം ഗാനങ്ങൾ ആലപിക്കും, ‘ഉല്ലാസവഞ്ചി’ എന്ന പേരിൽ ഭദ്രാസനത്തിലെ വിവിധ ഇടവകകളിൽ നിന്നുള്ള കലാകാരൻമാരുടെ നേതൃത്വത്തിൽ രണ്ട് ദിവസങ്ങളായി കലാസന്ധ്യയും അരങ്ങേറും.

Comments are closed.