ചിക്കാഗോ : എക്യൂമെനിക്കൽ കൗൺസിൽ ഓഫ് കേരള ചർച്ചസ് ഇൻ ചിക്കാഗോയുടെ ആഭിമുഖ്യത്തിൽ മാർത്തോമാ ശ്ലീഹ സീറോ മലബാർ കത്തീഡ്രൽ ഓഡിറ്റോറിയത്തിൽ കുടുംബ സംഗമം നടന്നു. ഡോ എം ജെ തോമസിന്റെ പ്രാരംഭ പ്രാർത്ഥനയോടെ പൊതുസമ്മേളനം ആരംഭിച്ചു. മാത്യു മാപ്ലേളറ്റ് സ്വാഗതം അറിയിച്ചു സക്കറിയ തേലപ്പിള്ളിൽ കോർ എപ്പിസകോപ്പ അധ്യക്ഷ വഹിച്ചു. തുടർന്ന് മാർ ജേക്കബ് അങ്ങാടിയത്ത് പ്രസംഗിച്ചു.