ഫെയ്സ്ബുക്കിന്റെ പുതിയ പേരിനു മരണമെന്നർത്ഥം
ഫേസ്ബുക്ക് മാതൃകമ്പനിയുടെ പേര് മെറ്റ എന്ന് മാറ്റിയത് ഇസ്രായേലി ജനങ്ങൾക്കിടയിൽ ചർച്ചയാവുന്നു. പുതിയ പേരിനെ പരിഹസിച്ച് നിരവധി ഇസ്രായേലികൾ സമൂഹ മാധ്യമങ്ങളിൽ ഇതിനോടകം പോസ്റ്റുകളിട്ടുണ്ട്. കാരണം പേരിന്റെ അർത്ഥമാണ് . ഹീബ്രു ഭാഷയിൽ മെറ്റ എന്നാൽ മരണം എന്നാണർത്ഥം. ഫേബ്സുക്ക് ഡെഡ് എന്ന ഹാഷ്ടാഗ് കഴിഞ്ഞ ദിവസങ്ങളിൽ ഇസ്രായേലിലെ സമൂഹ മാധ്യമങ്ങളിൽ ട്രെൻഡിംഗായിരുന്നു. ഫേസ്ബുക്ക് സ്ഥാപകൻ മാർക്ക് സുക്കർ ബർഗ് ഒരു ജൂതനാണെന്നും എന്നിട്ടും ഇത്തരമൊരു പേരിട്ടെന്നും ഇവർ ചൂണ്ടിക്കാട്ടി. ഒക്‌ടോബർ അവസാന വാരമാണ് ഫേസ്ബുക്ക് മാതൃകമ്പനിയുടെ പേര് മെറ്റ എന്നാക്കി മാറ്റിയത്. ഫേസ് ബുക്ക് കണക്ട് ഓഗ്മെന്റഡ് ആന്‍ഡ് വെര്‍ച്വല്‍ റിയാലിറ്റി കോണ്‍ഫറന്‍സിലായിരുന്നു പ്രഖ്യാപനം. എന്നാല്‍ ഫേസ്ബുക്ക് , വാട്‌സ്ആപ്പ്, ഇന്‍സ്റ്റഗ്രാം എന്നിവയുടെ പേരില്‍ മാറ്റം വരില്ലെന്നും മാതൃകമ്പനിയുടെ പേരില്‍ മാത്രമായിരിക്കും മാറ്റമെന്നും സുക്കര്‍ബര്‍ഗ് അറിയിച്ചു. കാലിഫോര്‍ണിയയിലെ മെന്‍ലോ പാര്‍ക്കിലെ ആസ്ഥാനത്ത് കമ്പനി പുതിയ ലോഗോയും അനാച്ഛാദനം ചെയ്തു.ഒരു സാമൂഹിക മാധ്യമ പ്ലാറ്റ്ഫോമായി മാത്രം ഒതുങ്ങാതെ അതിന്റെ പ്രവര്‍ത്തനം വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായിട്ട് കൂടിയാണ് പേര് മാറ്റല്‍. വെര്‍ച്വല്‍ ലോകത്തെ സൂചിപ്പിക്കുന്ന മെറ്റാവേഴ്‌സ് എന്ന പദം ചുരിക്കിയാണ് മെറ്റ എന്ന പേര് നൽകിയത്.
