കീവ് : ഇസ്രയേൽ പ്രതിരോധ സേനയുടെ പുതിയ തലവനായി ഇയാൽ സമീർ നിയമിതനായി. പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും പ്രതിരോധ മന്ത്രി ഇസ്രയേൽ കാറ്റ്‌സുമാണ് ഇയാൽ സമീറിനെ ഐഡിഎഫ് തലവനായി നാമനിർദേശം ചെയ്തത്.
ഇസ്രയേൽ പ്രതിരോധ മന്ത്രാലയത്തിൻറെ ഡയറക്ടർ ജനറലായിരുന്ന സമീറിനെ ലെഫ്. ജനറൽ പദവിയേക്ക് ഉയർത്തിയാണ് സെെന്യത്തിലേക്ക് തിരിച്ചെത്തിച്ചത്.ഗാസയുദ്ധത്തിലേക്ക് നയിച്ച 2023 ഒക്ടോബർ 7ലെ ഹമാസ് ആക്രമണം പ്രതിരോധിക്കുന്നതിലുണ്ടായ വീഴ്ച അംഗീകരിച്ച് ജനുവരിയിലാണ് മുൻ തലവൻ ജനറൽ ഹെർസി ഹലേവി രാജിവെച്ചത്
