Ultimate magazine theme for WordPress.

തീവ്ര ന്യൂനമര്‍ദ്ദം ദുര്‍ബലമായി: ഇന്നും നാളെയും മഴ തുടരും

തിരുവനന്തപുരം: ഇന്നും (ആഗസ്റ്റ് പത്ത്) നാളെയും വ്യാപകമായ മഴയ്ക്കും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. തീവ്ര ന്യുന മര്‍ദ്ദം ഛത്തിസ്ഗഡിനും സമീപത്തുള്ള മധ്യപ്രദേശിനും മുകളില്‍ ശക്തി കുറഞ്ഞ ന്യുന മര്‍ദ്ദമായി ദുര്‍ബലമായി. അടുത്ത 24 മണിക്കൂറില്‍ ന്യുന മര്‍ദ്ദമായി വീണ്ടും ശക്തി കുറയാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഗുജറാത്ത് തീരം മുതല്‍ കേരള തീരം വരെ ന്യുന മര്‍ദ്ദ പാത്തി നിലനിക്കുന്നു. മണ്‍സൂണ്‍ പാത്തി അതിന്റെ സാധാരണ സ്ഥാനത്തുനിന്നും തെക്കോട്ടു മാറി സ്ഥിതി ചെയ്യുന്നു. ഇതിന്റെ സ്വാധീനത്താലാണ് വ്യാപക മഴ പ്രതീക്ഷിക്കുന്നത്.

Sharjah city AG
Leave A Reply

Your email address will not be published.