യുഎസ്സിൽ അതിശൈത്യം: പല സംസ്ഥാനങ്ങളിലും കാലാവസ്ഥ അടിയന്തരാവസ്ഥ
വാഷിംഗ്ടൺ, ഡി.സി: മൂന്നുപതിറ്റാണ്ടിനിടയിലെ അതി രൂക്ഷമായ ശൈത്യത്തിന്‍റെ പിടിയിലമര്‍ന്ന് യുഎസ്. ശീതക്കൊടുങ്കാറ്റും മഞ്ഞുവീഴ്ചയും മൂലം രാജ്യത്തു 5300ല്‍അധികം വിമാനങ്ങള്‍ റദ്ദാക്കി. പല സംസ്ഥാനങ്ങളിലും കാലാവസ്ഥ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ഫ്ലോറിഡയിലും ടെക്സസിലുമാണ് സ്ഥിതി അങ്ങേയറ്റം രൂക്ഷം. കാഴ്ചാപരിമതി പൂജ്യമായതിനാല്‍ ഏറ്റവും തിരക്കേറിയ ക്രിസ്മസ് അവധിക്കാലത്തും നഗരറോഡുകള്‍ പലതും നിശ്ചലമായി. ട്രെയിന്‍ സര്‍വീസുകളും നിര്‍ത്തിവച്ചു. ബോംബ് സൈക്ലോണ്‍ എന്ന ശീതക്കാറ്റ് ഇനിയും ദിവസങ്ങള്‍ നീണ്ടേക്കാമെന്നാണ് കാലാവസ്ഥാ മുന്നറിയിപ്പ്. യുഎസിലെ പല നഗരങ്ങളും താപനില മൈനസ് 9ലും താഴെയാണ്.
