Ultimate magazine theme for WordPress.

ഫിലദൽഫിയ ഗോസ്പൽ ചർച്ച് ഓഫ് ഗോഡ് ഇൻ ഇൻഡ്യാ ജനറൽ കൺവൻഷൻ ജനുവരി 18 മുതൽ

കോട്ടയം : ഫിലദൽഫിയ ഗോസ്പൽ ചർച്ച് ഓഫ് ഗോഡ് ഇൻ ഇൻഡ്യാ ദൈവസഭയുടെ 39 -മത് ജനറൽ കൺവെൻഷൻ 2023 ജനുവരി 18 ബുധൻ മുതൽ 22 വരെ വൈകിട്ട് 6 മണി മുതൽ 9.30 വരെ പാമ്പാടി എംജിഎം ഹൈസ്കൂളിന് സമീപമുള്ള ജി.എം.ഡി ഓഡിറ്റോറിയത്തിൽ വച്ച് നടക്കും. ദൈവസഭ പ്രസിഡന്റ് റവ.ഡോ.ബേബി മാത്യു കൺവൻഷൻ ഉദ്ഘാടനം ചെയ്യും . പാസ്റ്റർ സുഭാഷ് കുമരകം, പാസ്റ്റർ അജി ആന്റണി റാന്നി, പാസ്റ്റർ എബി എബ്രഹാം കോട്ടയം, പാസ്റ്റർ ജോയി പാറക്കൽ, പാസ്റ്റർ ടി ഡി ബാബു എറണാകുളം, പാസ്റ്റർ സോളമൻ പൗലോസ് കൊട്ടാരക്കര എന്നിവ ദൈവവചനം ശുശ്രൂഷിക്കും. ബ്രദർ യേശുദാസ് ജോർജ് നയിക്കുന്ന ഹോളി ഹാർപ്പ്സ് ചെങ്ങന്നൂർ ഗാനശുശ്രൂഷ നിർവഹിക്കും.

1 Comment
  1. Preise für Medikamente ohne Rezept BModesto San Luis Potosí acquisto affidabile
    di farmaci in Perù

Leave A Reply

Your email address will not be published.