Ultimate magazine theme for WordPress.

തിരുവല്ലയിൽ എക്സൽ സ്ത്രീ സുരക്ഷാ ക്യാംപെയ്ൻ

തിരുവല്ല : എക്സൽ സോഷ്യൽ അവയർനസ് മീഡിയയുടെ നേതൃത്വത്തിൽ സ്ത്രീ സുരക്ഷാ ക്യാംപെയ്ൻ തിരുവല്ലയിൽ നടന്നു. സമൂഹത്തിൻ്റെ ഉത്തരവാദിത്തങ്ങളും നിയമപരമായ അവകാശങ്ങളും വ്യക്തമാക്കി കൊണ്ട് തിരുവല്ല എക്സൈസ് അസിസ്റ്റൻ്റ് ഇൻസ്പെക്ടർ ബി. ബിജു പ്രോഗ്രാമിൻ്റെ ഉത്ഘാടനം നിർവഹിച്ചു.

സമൂഹത്തിൽ സ്ത്രീകളുടെ സംഭാവനകളെക്കുറിച്ച് ബിനു വടശ്ശേരിക്കര, ജോബി .കെ.സി. എന്നിവർ സന്ദേശം നൽകി. എക്സൽ സോഷ്യൽ അവയർനസ് ടീം അംഗങ്ങൾ പ്രോഗ്രാമുകൾ അവതരിപ്പിച്ചു.

സ്റ്റാൻലി എബ്രഹാം, സ്റ്റെഫിൻ പി. രാജേഷ്, ബെൻസൻ വർഗീസ്, ക്രിസ്റ്റി, ഡെന്നി ജോൺ, മനോജ്, സാം, പ്രീതി ബിനു, ലിസ വിജയൻ, ജിൻസി അനിൽ, സീമ സണ്ണി എന്നിവർ നേതൃത്വം നൽകി.

Sharjah city AG