Ultimate magazine theme for WordPress.

വയറലാവുകയാണ് റായ്പൂരിലെ മഹാ ബൈബിൾ

റായ്പൂർ: വിശുദ്ധവേദപുസ്തകത്തോടുള്ള താത്പര്യം കുട്ടികളിൽ വർധിക്കണം എന്ന് ലക്ഷ്യമിട്ട്കൊണ്ട് ദി ചർച്ച് ഓഫ് ഗോഡ് റായ്പൂർ (റ്റിസിജി) എക്സൽ വിബിഎസ്സിൽ തയ്യാർ ചെയ്ത മഹാ ബൈബിൾ ആണ് ഇപ്പോൾ വൈറൽ ആയിരിക്കുന്നത്.എക്സൽ വിബിഎസ്സിന്റെ ഈവർഷത്തെ ചിന്താവിഷയമായ എഐ ജെൻ ന്റെ ആദ്യദിവസം “ബൈബിൾ-നിർമ്മല ബുദ്ധിയുടെ ഉറവിടം” എന്നതാണ് ഉപ ചിന്താവിഷയം. എക്സൽ വിബിഎസ് ടീമും പിന്നണി പ്രവർത്തകരും ചേർന്ന് ഇരുപതിലധികം മണിക്കൂറുകൾ എടുത്താണ് ബൈബിൾ (ഡെമോ) തയ്യാറാക്കിയിരിക്കുന്നത്. വിബിഎസ്സിന്റെ ഭാഗമായി നിർമിച്ചിരിക്കുന്ന സ്പേസ് സ്റ്റേഷനിലാണ് ബൈബിൾ പ്രദർശിപ്പിച്ചിട്ടുള്ളത്.പാസ്റ്റർ ഷിബു കെ ജോൺ കല്ലടയാണ് ഇത്തരം ഒരു ആശയം മുൻപോട്ട് വെച്ചത്. കുട്ടികളിൽ സ്വഭാവ രൂപീകരണം നടക്കുവാൻ ദൈവവചനത്തിന്റെ സ്ഥാനം അദ്വിതീയമാണെന്ന് റ്റിസിജി സീനിയർ പാസ്റ്റർ തോമസ് മാമ്മൻ ഉത്ഘാടന വേളയിൽ പ്രസ്താവിച്ചു. സമീപ പ്രദേശത്തെ സഭകളിലെ കുട്ടികൾക്കുവേണ്ടി ഈ മാസം 20 വരെ ബൈബിൾ പ്രദർശിപ്പിച്ചിട്ടുണ്ട്.

Sharjah city AG
Leave A Reply

Your email address will not be published.